Webdunia - Bharat's app for daily news and videos

Install App

കടൈസി ആട്ടം, 'നാൻ ആണൈ ഇട്ടാൽ'; വിജയ്‌യും എംജിആറും തമ്മിൽ എന്താണ് ബന്ധം?

നിഹാരിക കെ.എസ്
തിങ്കള്‍, 27 ജനുവരി 2025 (19:55 IST)
കഴി‍ഞ്ഞ ​ദിവസമാണ് വിജയ് ചിത്രം ദളപതി 69 ന്റെ ടൈറ്റിൽ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ജന നായകൻ എന്നാണ് ചിത്രത്തിന്റെ പേര്. സംവിധായകൻ എച്ച് വിനോദ്. വിജയ്‌യുടെ അവസാന ചിത്രമായിരിക്കും ഇത്. ടൈറ്റിൽ പുറത്തുവന്നതിന് മണിക്കൂറുകൾക്ക് ശേഷം നിർമാതാക്കൾ ചിത്രത്തിന്‍റെ മറ്റൊരു പോസ്റ്റർ കൂടി പുറത്തുവിട്ടു. ഇതോടെ ചിത്രം ഒരു രാഷ്ട്രീയ ചിത്രമാണോ എന്ന ചോദ്യം വീണ്ടും ചർച്ചയാവുകയാണ്.
 
ജനാധിപത്യത്തിന്റെ ദീപശിഖയേന്തുന്നയാൾ എന്ന രീതിയിലായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപന പോസ്റ്ററും റിലീസ് ചെയ്തത്. ഇപ്പോഴിതാ പുറത്തുവന്നിരിക്കുന്ന രണ്ട് പോസ്റ്ററുകളും ആരാധകർക്കിടയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. സെക്കന്റ് ലുക്ക് പോസ്റ്ററിന് പിന്നിൽ ഒരു കഥയുണ്ടെന്നും, അത് തമിഴകത്തെ പൾസ് അറിഞ്ഞ് വിജയ് ചെയ്തതാണെന്നുമാണ് ആരാധകരുടെ കണ്ടെത്തൽ.
 
തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും തമിഴ് സിനിമയുടെ നെടുംതൂണുമായിരുന്ന എംജിആറിനോടുള്ള ആദരസൂചകമായാണോ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്ററെന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന സംസാരം. ചുവന്ന പശ്ചാത്തലത്തിൽ ഒരു വലിയ ഫോട്ടോ ഫ്രെയിമിൻ്റെ മധ്യത്തിൽ വിജയ് നിൽക്കുന്നതാണ് പുതിയ പോസ്റ്റർ. നീണ്ട ചാട്ടവാര്‍ ചുഴറ്റി ചിരിച്ചു കൊണ്ടാണ് പോസ്റ്ററിൽ വിജയ്‌യെ കാണാനാവുക. 'നാൻ ആണൈ ഇട്ടാൽ…' എന്ന ടാഗ് ലൈനും പോസ്റ്ററിൽ നൽകിയിട്ടുണ്ട്.
 
എംജിആറിൻ്റെ 1965 ലെ തമിഴ് ക്ലാസിക് ചിത്രം എങ്ക വീട്ടു പിള്ളയിലെ ഐക്കോണിക് രംഗമാണ് ഇത്. 1964 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ രാമുഡു ഭീമുഡുവിന്റെ റീമേക്കായിരുന്നു ഈ ചിത്രം. 1966 ൽ നാൻ ആണൈ ഇട്ടാൽ എന്ന പേരിലുള്ള ഒരു സിനിമയിലും അദ്ദേഹം അഭിനയിച്ചു. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സിനിമ എന്ന് സൂചിപ്പിക്കുന്നതാണ് പോസ്റ്റര്‍.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐവിഎഫ് പിഴവില്‍ അപരിചിതന്റെ കുഞ്ഞിന് ജന്മം നല്‍കി!

ബീഹാറില്‍ മൂന്നു ദിവസത്തിനിടെ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി

കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി: നിർമ്മാണ കമ്പനിക്ക് ഒരു ലക്ഷം രൂപാ പിഴ

വിർച്വൽ അറസ്റ്റ് തട്ടിപ്പ്: 83 കാരന് 8.8 ലക്ഷം നഷ്ടപ്പെട്ടു

കണ്‍സ്യൂമര്‍ഫെഡിന്റെ വിഷു- ഈസ്റ്റര്‍ സഹകരണ വിപണി ആരംഭിച്ചു; സാധനങ്ങള്‍ക്ക് 10 ശതമാനം മുതല്‍ 35 ശതമാനം വരെ വിലക്കുറവ്

അടുത്ത ലേഖനം
Show comments