വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിക്കുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത മാസം ആണ് റിലീസ്. ചിത്രത്തെ കുറിച്ച് ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിൽ തരുൺ മൂർത്തി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
'തുടരും എന്ന സിനിമ ചെയ്യുമ്പോൾ ഞാൻ ശോഭന മാഡത്തിനോട് പാഞ്ചാലിയുടെ ഒരു ലെയറുണ്ട് എന്ന് പറഞ്ഞു. മാഡം ഒരു ഡാൻസറാണ്, പാഞ്ചാലിയെ എക്സ്പ്ലോർ ചെയ്തിട്ടുള്ള വ്യക്തിയാണ്. ഇപ്പോൾ ചെയ്തിരിക്കുന്ന ലളിതയിൽ പാഞ്ചാലിയുടെ ഒരു ലെയറുണ്ട് എന്ന് പറഞ്ഞു. അത് ശോഭന മാഡത്തിന് പെട്ടെന്ന് കണക്ട് ആവുകയും ചെയ്തു.
വൈശാഖ സന്ധ്യയും, അല്ലെങ്കിൽ പവിത്രം സിനിമയിലെയും ഉൾപ്പടെയുള്ള അവരുടെ കെമിസ്ട്രി കണ്ടിട്ടുള്ളത് കൊണ്ടാകാം അവർ തമ്മിലൊരു കെമിസ്ട്രി ഉണ്ടെന്ന് ഫീൽ ചെയ്യുന്നത്. എന്നാൽ ഓൺ സ്പോട്ടാണ് ആ കെമിസ്ട്രി ഫീൽ ചെയ്യുന്നത്. അതായിരുന്നു ഈ സിനിമയിൽ ആവശ്യമായത്. പുതിയ രണ്ട് ആർട്ടിസ്റ്റുകളെ കൊണ്ടുവന്ന് ഭാര്യ-ഭർത്താക്കന്മാരാണെന്ന് തോന്നിപ്പിക്കാനുള്ള സമയമെടുക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. ശോഭനയും മോഹൻലാലുമാണ് ഭാര്യയും ഭർത്താവുമെങ്കിൽ അത് ആൾറെഡി ആളുകളുടെ തലയിൽ കിടക്കുന്ന കാര്യമാണ്. അത് എനിക്കൊരു ഫ്രീ ലൈസൻസാണ് മുന്നോട്ടുപോകാൻ,' എന്ന് തരുൺ മൂർത്തി പറഞ്ഞു.