Webdunia - Bharat's app for daily news and videos

Install App

രംഗണ്ണൻ ആകാൻ ഫഹദ് ഫാസിൽ റഫറൻസായി എടുത്തത് ആ മമ്മൂട്ടി കഥാപാത്രം!

നിഹാരിക കെ എസ്
ചൊവ്വ, 19 നവം‌ബര്‍ 2024 (12:35 IST)
ജിത്തു മാധവൻ സംവിധാനം ചെയ്ത ആവേശം ഈ വർഷത്തെ ഹിറ്റ് ചിത്രങ്ങളിലൊന്നാണ്. ഫഹദ് ഫാസിലിന്റെ വ്യത്യസ്തമായ അഭിനയം ചിത്രത്തെ ലിഫ്റ്റ് ചെയ്തു. രംഗൻ എന്ന ഗ്യാങ്‌സ്റ്റർ ആയിട്ടായിരുന്നു ഫഹദ് ഫാസിൽ ചിത്രത്തിൽ അഭിനയിച്ചത്. അൻവർ റഷീദ്, ഫഹദ് ഫാസിൽ, നസ്രിയ നാസിം തുടങ്ങിയവർ ആയിരുന്നു ചിത്രം നിർമിച്ചത്. ആവേശത്തിലെ രംഗൻ എന്ന കഥാപാത്രം ചെയ്യാനായി ഫഹദ് ഫാസിൽ റഫറൻസ് ആയി എടുത്തത് മമ്മൂട്ടിയുടെ ചട്ടമ്പിനാട്ടിലെ കഥാപാത്രത്തെ ആയിരുന്നുവെന്ന് നസ്രിയ വെളിപ്പെടുത്തുന്നു. 
 
'എടാ മോനെ' എന്ന ഡയലോഗ് വൈറലായിരുന്നു. അത് നസ്രിയ ഉണ്ടാക്കിയതാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ആ ഡയലോഗ് തന്റേതല്ലെന്നും സ്ക്രിപ്റ്റിൽ ജിത്തു ആ ദയാൽകോ ഉൾപ്പെടുത്തിയിരുന്നുവെന്നും നസ്രിയ പറയുന്നു. ഡയലോഗിലെ തന്റെ മോഡുലേഷൻ മാത്രമാണ് ജിത്തു എടുത്തതെന്ന് നാസിയ പറയുന്നു. സെറ്റിൽ വെച്ച് ഫഹദിനോടും മറ്റുള്ളവരോടും നസ്രിയ തന്റേതായ സ്റ്റൈലിൽ 'എടാ മോനെ' എന്ന് പറയുന്നത് കേട്ട ജിത്തുവും ഫഹദും ആ ട്യൂൺ മതിയെന്ന് തീരുമാനിക്കുകയായിരുന്നുവെന്നാണ് നസ്രിയയുടെ തുറന്നു പറച്ചിൽ.
 
കൂടാതെ, രംഗൻ എന്ന കഥാപാത്രത്തിനായി ഫഹദ് റഫറൻസായി എടുത്തത് മമ്മൂട്ടിയുടെ ചട്ടമ്പിനാട് എന്ന ചിത്രത്തിലെ നായക കഥാപാത്രത്തെ ആയിരുന്നു. അതിലെ മമ്മൂട്ടിയുടെ ഡയലോഗ് ഡെലിവറി നല്ല രസമുണ്ടായിരുന്നുവെന്നും നസ്രിയ പറയുന്നു. ഇക്കാര്യം ഫഹദ് തന്നെ പല സ്റ്റേജിലും പറഞ്ഞിട്ടുണ്ടെന്നാണ് നസ്രിയ പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയില്‍ വന്‍ തിരക്ക്; കഴിഞ്ഞദിവസം എത്തിയ 75000 പേരില്‍ 7000പേരും കുട്ടികള്‍

പുരുഷന്മാരും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നില്ലെ, നവംബർ 19, അന്താരാഷ്ട്ര പുരുഷദിനം

മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു

വയനാട്ടിൽ എൽഡിഎഫും യുഡിഎഫും പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി, ലക്കിടിയിൽ വാഹനങ്ങൾ തടയുന്നു

ഇന്നലെ വന്ന സന്ദീപിന് പ്രഥമ സ്ഥാനം; പാലക്കാട് കൊട്ടിക്കലാശത്തിലും തമ്മിലടി

അടുത്ത ലേഖനം
Show comments