അച്ഛനും മകനും ഒന്നിക്കുന്നു,നല്ലൊരു പ്രൊജക്റ്റ് ഉടന്‍ വരുമെന്ന് ഹരിശ്രീ അശോകന്‍, അര്‍ജുന് നല്‍കിയ ഉപദേശത്തെ കുറിച്ചും നടന്‍ പറയുന്നു

കെ ആര്‍ അനൂപ്
തിങ്കള്‍, 11 ഡിസം‌ബര്‍ 2023 (09:13 IST)
ഇന്ന് മലയാള സിനിമയിലെ യുവ നടന്മാരില്‍ ഏറ്റവും തിരക്കുള്ള ഒരാളായി അര്‍ജുന്‍ അശോകന്‍ മാറിക്കഴിഞ്ഞു. അച്ഛന്‍ ഹരിശ്രീ അശോകനൊപ്പം മകന്‍ അര്‍ജുന്‍ ഒന്നിക്കുന്ന ഒരു സിനിമയ്ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്. അത് വൈകാതെ സംഭവിക്കും. ഇക്കാര്യം ഹരിശ്രീ അശോകന്‍ തന്നെയാണ് വെളിപ്പെടുത്തിയത്.
 
'മകന്‍ അര്‍ജുന്‍ അശോകന്‍ സിനിമയിലെത്തിയത് സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് എന്നും കാണുന്നത്. ഞങ്ങള്‍ ഒരുമിച്ച് ഒരു നല്ലൊരു പ്രൊജക്റ്റ് ഉടന്‍ വരുന്നുണ്ട്. നടന്‍ എന്ന നിലയില്‍ വളര്‍ച്ച അവന്റെ കഠിനാധ്വാനമാണ്. സിനിമയില്‍ കയറിപ്പറ്റാന്‍ ബുദ്ധിമുട്ടാണ്. കയറിപ്പറ്റിയാല്‍ പിടിച്ചുനില്‍ക്കാന്‍ അതിനേക്കാള്‍ ബുദ്ധിമുട്ടാണെന്ന സത്യം അവനറിയാം. പിടിച്ചുനില്‍ക്കാന്‍ വേണ്ടി നീ സിനിമ ചെയ്യരുത് നീ ചെയ്യുന്ന വേഷങ്ങള്‍ നല്ലതായിരിക്കണം എന്നാണ് ഞാന്‍ അവനോട് പറയാറുള്ളത്. സിനിമ ചെയ്യുമ്പോള്‍ 100% അതിനോട് നീതിപുലര്‍ത്തണം. കൃത്യസമയത്ത് ലൊക്കേഷനില്‍ എത്താനും പറഞ്ഞ സമയത്തിനുള്ളില്‍ അത് തീര്‍ക്കാനും ഞാന്‍ അവനെ ഉപദേശിക്കാറുണ്ട്. നല്ല രീതിയില്‍ എല്ലാവരോടും പെരുമാറുക നല്ല രീതിയില്‍ പടം തീര്‍ത്ത് ബൈ പറഞ്ഞു പോകുക അതാണ് ഞാന്‍ അവനോടും എന്നോടും പറയാറുള്ള ഉപദേശം',-ഹരിശ്രീ അശോകന്‍ പറഞ്ഞു.
 
അര്‍ജുന്‍ അശോകന്‍ നായകനായി എത്തി ഒടുവില്‍ റിലീസ് ചെയ്ത ചിത്രമാണ് തീപ്പൊരി ബെന്നി.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെങ്കോട്ട സ്ഫോടനം, നിർണായക വിവരങ്ങൾ പുറത്ത്, പ്രതികൾ രഹസ്യങ്ങൾ കൈമാറിയത് സ്വിസ് ആപ്പ് വഴി

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അമിതമായി മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതി ആത്മഹത്യ ചെയ്തു

നമ്മൾ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, ബിഹാർ ഫലത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ

അടുത്ത ലേഖനം
Show comments