Webdunia - Bharat's app for daily news and videos

Install App

40 കോടി കടന്ന് 'വാഴ'യുടെ കളക്ഷന്‍! കേരളത്തില്‍നിന്ന് നേടിയത് എത്രയെന്ന് അറിയാമോ ?

കെ ആര്‍ അനൂപ്
വെള്ളി, 6 സെപ്‌റ്റംബര്‍ 2024 (22:30 IST)
ജയ ജയ ജയ ജയ ഹേ എന്ന സിനിമയുടെ വിജയത്തിനുശേഷം സംവിധായകന്‍ വിപിന്‍ ദാസ് തിരക്കഥ എഴുതിയ വാഴ- ബയോപിക് ഓഫ് എ ബില്ല്യണ്‍ ബോയ്‌സ് വന്‍ വിജയമായി മാറിക്കഴിഞ്ഞു. ഗൗതമന്റെ രഥം ചിത്രം ഒരുക്കിയ ആനന്ദ് മേനോന്‍ സംവിധാനം ചെയ്ത സിനിമയുടെ കളക്ഷന്‍ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 
 
നാലാമത്തെ ആഴ്ചയിലും പ്രദര്‍ശനം തുടരുന്ന സിനിമയുടെ ആദ്യത്തെ മൂന്നാഴ്ചത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍ വിവരമാണ് പുറത്തുവന്നത്.
 
കേരളത്തില്‍ നിന്ന് മാത്രം 28 കോടി കളക്ഷന്‍ സിനിമ നേടി.വിദേശ മാര്‍ക്കറ്റുകളിലുമായി നേടിയത് മറ്റൊരു 12 കോടി. 40 കോടിയോളം കളക്ഷന്‍ ആഗോള ബോക്‌സ് ഓഫീസില്‍ ചിത്രം സ്വന്തമാക്കി.
 
വിപിന്‍ ദാസ് പ്രൊഡക്ഷന്‍സ് ആന്റ് ഇമാജിന്‍ സിനിമാസിന്റെ ബാനറില്‍ വിപിന്‍ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദര്‍ശ് നാരായണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.വാഴ വന്‍ വിജയമായതിനാല്‍ രണ്ടാം ഭാഗത്തെക്കുറിച്ച് ആലോചിക്കുകയാണ് നിര്‍മാതാക്കള്‍. വാഴ 2 ബയോപിക് ഒഫ് ബില്യണ്‍ ബ്രോസ് എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. സിനിമ അവസാനിക്കുന്നത് തന്നെ രണ്ടാം ഭാഗത്തിനുള്ള സൂചന നല്‍കി കൊണ്ടാണ്.
 
 ഛായാഗ്രഹണം അരവിന്ദ് പുതുശ്ശേരി നിര്‍വ്വഹിക്കുന്നു. സംഗീതം അങ്കിത് മേനോന്‍, എഡിറ്റര്‍ കണ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, കല ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രന്‍, കോസ്റ്റ്യൂംസ് അശ്വതി ജയകുമാര്‍, സ്റ്റില്‍സ് അമല്‍ ജെയിംസ്, പരസ്യകല യെല്ലോ ടൂത്ത്‌സ്, ടൈറ്റില്‍ ഡിസൈന്‍ സാര്‍ക്കാസനം, സൗണ്ട് എം ആര്‍ രാജാകൃഷ്ണന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് അനീഷ് നന്തിപുലം, പി ആര്‍ ഒ- എ എസ് ദിനേശ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആര് മുഖ്യമന്ത്രി ആകണമെന്നതിനെ സംബന്ധിച്ച് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം വ്യക്തികള്‍ക്കുണ്ടെന്ന് രമേശ് ചെന്നിത്തല

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ്; ക്ലീന്‍ ചിറ്റ്

ആര്‍എസ്എസ് പോലും പറയാന്‍ മടിക്കുന്നതാണ് വിജയരാഘവന്‍ പറയുന്നത്; വിജയരാഘവന്‍ വര്‍ഗീയ രാഘവനാണെന്ന് കെഎം ഷാജി

പ്രൊവിഡന്റ് ഫണ്ട് തട്ടിപ്പ് കേസ്; ബിസിനസിലെ ദിവസേനയുള്ള നടത്തിപ്പില്‍ പങ്കാളിത്തമില്ലെന്ന് റോബിന്‍ ഉത്തപ്പ

തിരുവനന്തപുരത്ത് കാര്‍ മരക്കുറ്റിയില്‍ ഇടിച്ചു മറിഞ്ഞ് അപകടം; രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments