Select Your Language

Notifications

webdunia
webdunia
webdunia
webdunia

എമ്പുരാൻ വിജയിക്കേണ്ടത് ഇൻഡസ്ട്രിയുടെ ആവശ്യമാണ്: ദിലീഷ് പോത്തൻ

എമ്പുരാൻ വിജയിക്കേണ്ടത് ഇൻഡസ്ട്രിയുടെ ആവശ്യമാണ്: ദിലീഷ് പോത്തൻ

നിഹാരിക കെ.എസ്

, ബുധന്‍, 12 മാര്‍ച്ച് 2025 (09:45 IST)
മലയാള സിനിമാപ്രേമികൾ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ വീണ്ടും വരുമ്പോൾ അതൊരു ഒന്നൊന്നര സിനിമാ അനുഭവം തന്നെയാകും. വമ്പൻ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രം എല്ലാ കളക്ഷൻ റെക്കോർഡുകളും ഭേദിക്കുമെന്നാണ് സൂചന. എമ്പുരാൻ എന്ന സിനിമ വിജയിക്കേണ്ടത് മലയാള സിനിമാ വ്യവസായത്തിന്റെ ആവശ്യമാണ് എന്ന് പറയുകയാണ് നടനും സംവിധായകനുമായ ദിലീഷ് പോത്തൻ. ഔസേപ്പിന്റെ ഒസ്യത്ത് എന്ന പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള പ്രസ് മീറ്റർ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
'എല്ലാ സിനിമകളും വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഇത്ര വലിയ ബജറ്റിൽ, ഇത്രയേറെ പ്രതീക്ഷകളോടെ വരുന്ന സിനിമ എന്നതിനാൽ എമ്പുരാൻ വിജയിക്കേണ്ടത് ഇൻഡസ്ട്രിയുടെ ആവശ്യമാണ്, നമ്മുടെ ഓരോരുത്തരുടെയും ആവശ്യമാണ്. ഒരു ഫിലിം മേക്കർ എന്ന നിലയിൽ നാളെ എനിക്ക് വലിയൊരു സിനിമ പ്ലാൻ ചെയ്യണമെങ്കിൽ നിലവിലുള്ള വലിയ സിനിമകൾ വിജയിക്കേണ്ട ആവശ്യകതയുണ്ട്. തീർച്ചയായും ആ സിനിമ വിജയിക്കാൻ ഞാനും പ്രാർത്ഥിക്കുന്നു,' എന്ന് ദിലീഷ് പോത്തൻ പറഞ്ഞു.
 
2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തും. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അന്ന് മണിച്ചേട്ടൻ അരികിൽ ഉണ്ടായില്ല, വിളിച്ചിട്ടും കിട്ടിയില്ല; 9 വർഷത്തിന് ശേഷം മാണിയുടെ ഓർമ്മകൾ പങ്കുവെച്ച് നിമ്മി