Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവൾ എനിക്ക് പകർന്ന് തന്ന അറിവുകൾക്ക് ഞാൻ വെച്ച പേര്, പേരൻപ്!

അവൾ എനിക്ക് പകർന്ന് തന്ന അറിവുകൾക്ക് ഞാൻ വെച്ച പേര്, പേരൻപ്!
, വെള്ളി, 25 ജനുവരി 2019 (10:58 IST)
മമ്മൂട്ടി ആരാധകർ മാത്രമല്ല സിനിമാപ്രേമികൾ ഉൾപ്പെടെ ഉള്ളവർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് റാം സംവിധാനം ചെയ്‌ത പേരൻപ്. അമുദൻ എന്ന അച്ഛൻ കഥാപാത്രമായി എത്തുന്ന മമ്മൂട്ടിയുടെ അഭിനയത്തെ വാനോളം പുകഴ്ത്തി നിരവധി പ്രമുഖർ ഇതിനോടകം തന്നെ രംഗത്തെത്തിയിരുന്നു.
 
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊൺറ്റിരിക്കുന്നത് മമ്മൂട്ടി തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ പങ്കിട്ട പോസ്‌റ്ററാണ്. ചിത്രത്തിന് നിരവധി കമന്റുകളും വന്നിരിക്കുന്നുണ്ട്. ഭൂരിഭാഗം പേരും ചിത്രത്തിനായി കാത്തിരിക്കുകയാണ് എന്നാണ് കുറിച്ചിരിക്കുന്നത്. 
 
webdunia
റിപ്പോര്‍ട്ടുകള്‍ പ്രകാരം വളരെ വൈകാരികത നിറഞ്ഞ ഒരു കുടുംബ ചിത്രമാണ് പേരന്‍പ്. ടാക്‌സി ഡ്രൈവറും സ്‌നേഹസമ്പന്നനായ ഒരു പിതാവുമായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് റാമിന്റെ നാലാമത്തെ ചിത്രമായ പേരന്‍പ് രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പേ ചിത്രീകരണം ആരംഭിച്ചതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവർ 12 പേരും ഒരേസ്വരത്തിൽ പറഞ്ഞു - ‘മമ്മൂക്ക അസാധ്യം, റാമിന്റെ മാസ്റ്റർപീസ്’ !