Select Your Language

Notifications

webdunia
webdunia
webdunia
webdunia

സീതയാവാന്‍ സായ് പല്ലവി ഇല്ല, പകരം ബോളിവുഡില്‍ നിന്നൊരു താരസുന്ദരി !

Seetha Sai Pallavi for Seetha beauty from Bollywood!

കെ ആര്‍ അനൂപ്

, ബുധന്‍, 7 ഫെബ്രുവരി 2024 (13:05 IST)
സീതയുടെ വേഷം ചെയ്യാന്‍ സായ് പല്ലവിയുടെ പേരായിരുന്നു നേരത്തെ ഉയര്‍ന്നു കേട്ടത്. ഇപ്പോഴിതാ നടിയെ ഒഴിവാക്കി പുതിയ താരത്തെ തിരയുകയാണ് അണിയറ പ്രവര്‍ത്തകര്‍. നടി തന്നെ പിന്‍മാറിയതാണോ നിര്‍മ്മാതാക്കള്‍ മാറ്റിയതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.സായി പല്ലവിക്ക് പകരം ജാന്‍വി കപൂറായിരിക്കും ഈ വേഷം ചെയ്യുക എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
 
നിതീഷ് തിവാരിയുടെ ബവാലില്‍ ജാന്‍വി നായികയായി അഭിനയിച്ചിരുന്നു.സായി പല്ലവിക്ക് മുന്‍പ് ആലിയ ഭട്ടിനെയും നിര്‍മ്മാതാക്കള്‍ മനസ്സില്‍ കണ്ടിരുന്നു.എന്നാല്‍ ആലിയ പിന്‍മാറിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ സിനിമയിലെ പ്രധാന താരങ്ങളെ തീരുമാനിക്കുന്നതിന് പകരം ആദ്യം മറ്റു താരങ്ങളെ തിരിയുന്നതിലേക്കുള്ള ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നിര്‍മാതാക്കളുടെ പുതിയ തീരുമാനം.ഈ ചിത്രത്തില്‍ 'ഹനുമാനെ' അവതരിപ്പിക്കാന്‍ എത്തുന്ന ബോളിവുഡിലെ ഒരു സൂപ്പര്‍താരമാണ് എന്നാണ് വിവരം. 
 
സിനിമയില്‍ സണ്ണി ഡിയോള്‍ ഹനുമാനായി എത്തുമെന്നാണ് റിപ്പോര്‍ട്ട്.വിഭീഷണന്റെ വേഷം ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ വിജയ് സേതുപതിയുമായും ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. 2024 മെയ് മാസത്തില്‍ മൂന്ന് ഭാഗങ്ങളിലായി ഒരുങ്ങുന്ന രാമായണത്തിന്റെ ആദ്യഭാഗം ചിത്രീകരണം ആരംഭിക്കും എന്നാണ് വിവരം.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രതിഫലം 4 കോടിയായോ ? രസകരമായ മറുപടി നല്‍കി രശ്മിക മന്ദാന