Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിട്ടുവീഴ്ച ചെയ്യേണ്ട പ്രോജക്റ്റാണ്; മുഴുവന്‍ പണവും ലഭിച്ച ശേഷം മതി, താല്പര്യമുണ്ടോ ? സംവിധായകന്‍ കിടക്ക പങ്കിടാന്‍ ക്ഷണിച്ച അനുഭവം തുറന്നു പറഞ്ഞ് നടി

വിട്ടുവീഴ്ച ചെയ്യേണ്ട പ്രോജക്റ്റാണ്; മുഴുവന്‍ പണവും ലഭിച്ച ശേഷം മതി, താല്പര്യമുണ്ടോ ? സംവിധായകന്‍ കിടക്ക പങ്കിടാന്‍ ക്ഷണിച്ച അനുഭവം തുറന്നു പറഞ്ഞ് നടി
, ശനി, 2 ഡിസം‌ബര്‍ 2017 (13:34 IST)
ബോളിവുഡില്‍ നടക്കുന്ന കാസ്റ്റിങ് കൗച്ചിനെ കുറിച്ച് പല വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് വ്യക്തമായ തെളിവുകളുമായി തനിക്കുണ്ടായ ദുരനുഭവം വിവരിക്കുകയാണ് ടെലിവിഷന്‍ താരമായ സുലഗ്‌ന ചാറ്റര്‍ജി. സംവിധായകന്റെ ആവശ്യപ്രകാരം ഒരു ഏജന്റ് തന്നെ സമീപിച്ചെന്നും അഡ്ജസ്റ്റ്‌മെന്റിനു തയ്യാറാണോ എന്നു ചോദിച്ചെന്നും താരം പറയുന്നു. ആരോപണം ഉന്നയിച്ചതോടൊപ്പം ഏജന്റുമായി നടത്തിയ സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോട്ടും സുലഗ്‌ന പുറത്തുവിട്ടു. 
 
അതേസമയം, ആ സംവിധായകന്‍ ആരാണെന്നോ ഏജന്റ് ആരാണെന്നൊ സുലഗ്‌ന വെളിപ്പെടുത്തിയിട്ടില്ല. എന്നോ ഒരിക്കല്‍ പരിചയപ്പെട്ട ഒരാളാണ് ഇപ്പോള്‍ മൊബൈലില്‍ ബന്ധപ്പെട്ടതെന്നു പറയുന്നു സുലഗ്‌ന. അയാളെ പരിചയമില്ല. ഇപ്പോള്‍ ഓര്‍ക്കുന്നു പോലുമില്ല. പെട്ടെന്നൊരു ദിവസമാണ് അയാള്‍ സന്ദേശം അയച്ചതെന്നും താരം പറഞ്ഞു. 
 
വിട്ടുവീഴ്ച ആവശ്യമുള്ള പ്രോജക്റ്റാണ് ഇത്. മുഴുവന്‍ പണവും ലഭിച്ച്, ഷൂട്ടിങ് കഴിഞ്ഞശേഷം മതി. ഇതില്‍ താത്പര്യമുണ്ടോ? എന്നായിരുന്നു ഏജന്റ് ചോദിച്ചത്. എന്നാല്‍ ഒരു വിട്ടുവീഴ്ചയ്ക്കും താന്‍ ഇല്ലെന്ന് പറഞ്ഞപ്പോള്‍ തനിക്കല്ല, സംവിധായകന്റെ ആവശ്യമാണെന്നാണ് അയാള്‍ പറഞ്ഞത്. ആരുടെ ആവശ്യമാണെങ്കിലും എന്നെ കിട്ടില്ലെന്ന് പിന്നെ മുഖത്തടിച്ചപോലെ മറുപടി കൊടുത്തു നടി. തുടര്‍ന്ന് ഇറ്റ്‌സ് ഓക്കെ ഡിയര്‍ എന്നു പറഞ്ഞ് ഏജന്റ് തടിയൂരിയെന്നും താരം വ്യക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപിനേയും മോഹൻലാലിനേയും ഒഴിവാക്കി, അരക്കള്ളൻ മുക്കാക്കള്ളനുമായി മമ്മൂട്ടി!