Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുരുഷന്മാരല്ല, പീഡനത്തിന് കാരണം സ്ത്രീകള്‍; വിളിക്കുമ്പോള്‍ എന്തിന് ഹോട്ടലില്‍ പോകുന്നു ? ആഞ്ഞടിച്ച് മമ്മൂട്ടിയുടെ നായിക

പുരുഷന്മാരല്ല, പീഡനത്തിന് കാരണം സ്ത്രീകള്‍; വിളിക്കുമ്പോള്‍ എന്തിന് ഹോട്ടലില്‍ പോകുന്നു ? ആഞ്ഞടിച്ച് മമ്മൂട്ടിയുടെ നായിക
, ശനി, 21 ഒക്‌ടോബര്‍ 2017 (15:59 IST)
സ്ത്രീകള്‍ക്കു നേരെ നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ നേരിടുന്ന കാര്യത്തില്‍ ഒറ്റക്കെട്ടാണ് ഇന്ന് ലോകം. പ്രത്യേകിച്ച് പീഡനം പ്രകടമായി അനുഭവിക്കുന്ന സിനിമാ ലോകത്ത്. ‘മീ റ്റു’ കാമ്പയിനില്‍ ബോളിവുഡെന്നോ ഹോളിവുഡെന്നോ ഉള്ള ഒരു വ്യത്യാസവുമില്ലെന്നതാണ് വസ്തുത. സകലരും ഇരപിടിയന്മാരായ വേട്ടക്കാര്‍ക്കെതിരെ വാളോങ്ങുന്ന ഈ സമയത്ത് ഒരാള്‍ മാത്രം പീഡനത്തിന്റെ പഴി മുഴുവന്‍ പെണ്ണുങ്ങള്‍ക്കു തന്നെയാണെന്ന് തറപ്പിച്ചു പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നു.
 
ബോളിവുഡ് താരം ടിസ്‌ക്ക ചോപ്രയാണ് ഈ അഭിപ്രായ പ്രകടനം നടത്തിയതിലൂടെ ഇപ്പോള്‍ പുലിവാല്‍ പിടിച്ചിരിക്കുന്നത്. ‘കാസ്റ്റിങ് കൗച്ച്’എന്ന സിനിമാലോകത്തെ കിടക്ക പങ്കിടല്‍ ക്ഷണത്തില്‍ നിന്ന് രക്ഷപ്പെട്ട വ്യക്തിയാണ് താനെന്ന് ടിസ്‌ക വെളിപ്പെടുത്തിയിരുന്നു. മമ്മൂട്ടിയോടൊപ്പം മായാബസാറിലും ആസിഫ് അലിക്കൊപ്പം നിര്‍ണായകത്തിലും അഭിനയിച്ചതിനാല്‍ ഈ താരം മലയാളികള്‍ക്കിടയിലും സുപരിചിതയാണ്.
 
എന്നില്‍ നിന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്ന കാര്യമാണോ ഞാന്‍ പറയാന്‍ പോകുന്നതെന്ന് ഉറപ്പില്ല. എങ്കിലും പറയട്ടെ.. ഇത്തരം അവസങ്ങളില്‍ ചെന്നു പെടുന്ന സ്ത്രീകള്‍ തന്നെയാണ് കുറ്റക്കാര്‍. എന്തിനാണ് ഈ സ്ത്രീകള്‍ ഹോട്ടല്‍ മുറികളിലേയ്ക്ക് പോകുന്നത്. അവര്‍ക്ക് സ്വന്തം സുരക്ഷയെക്കുറിച്ച് കുറച്ചെങ്കിലും ഭയമില്ലേ? ആളുകളുടെ ഖ്യാതിയെക്കുറിച്ച് അവര്‍ക്ക് അറിയില്ലേ? എന്തിനാണ് ഇത്തരക്കാരുമായി സഹകരിക്കുന്നത് ?
 
ഇത്തരക്കാരോട് എന്തുകൊണ്ടാണ് അവര്‍ക്ക് ‘പറ്റില്ല’ എന്നു പറയാന്‍ പറ്റാത്തത്. ഇങ്ങനെയുള്ള ഒരാളിന്റെ ഒപ്പം എന്തിനാണ് തനിച്ച് പോകുന്നത്. സ്വയം സംരക്ഷിക്കാന്‍ കഴിവുള്ളവരായാണ് എല്ലാ മനുഷ്യരേയും സൃഷ്ടിച്ചിരിക്കുന്നത്. പിന്നെങ്ങനെയാണ് അവര്‍ക്ക് ആ ശേഷി നഷ്ടമാകുന്നത്. ഇതില്‍ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാമെന്ന് അവര്‍ എങ്ങനെയോ ധരിച്ചുപോകുകയാണോ എന്നും അവര്‍ ചോദിച്ചു.
 
ഒരു പെണ്ണില്‍ നിന്ന് ചെറിയ രീതിയില്‍ സമ്മതം ലഭിക്കാന്‍ തുടങ്ങിയാല്‍ ഒരാളില്‍ നിന്നല്ലെങ്കില്‍ മറ്റൊരാളില്‍ നിന്ന് ഇത് ലഭിക്കുമെന്ന പ്രതീക്ഷ ഏതൊരു ആണിനുമുണ്ടാകും. ഞാന്‍ അവളെ എടുത്തോളാം, ഇവളെ എടുത്തോളാം എന്നൊരു പ്രതീക്ഷയും അവര്‍ക്കുണ്ടാവും. ആണുങ്ങള്‍ക്ക് ഇങ്ങനെ തിരഞ്ഞെടുക്കാനുള്ള ഒരു അവസരം നമ്മളായിട്ട് ഉണ്ടാക്കരുത്. ഒന്നും നടക്കില്ലെന്ന ഉത്തമ ബോധ്യം അവര്‍ക്കുണ്ടാവണം.
 
മുപ്പത് കൊല്ലം കൊണ്ട് ഒരാള്‍ ഒരു വലിയ വേട്ടക്കാരനാവുന്നതാണ് ഹോളിവുഡില്‍ നമ്മളെല്ലാവരും കണ്ടത്. ആളുകള്‍ ചാന്‍സ് തരൂ എന്നു പറഞ്ഞുകൊണ്ടിരിക്കുകയാണ്. അതെങ്ങനെയാണ് അപകടകരമാകുക. എല്ലാം നിങ്ങള്‍ ഇല്ല എന്ന് പറയുന്ന രീതിയെ ആശ്രയിച്ചാണിരിക്കുന്നത്. നിങ്ങളോട് ചോദിക്കാന്‍ അനുവദിക്കുന്നതിനുള്ള സാഹചര്യം പോലും ഇല്ലാതാക്കുന്ന തരത്തിലായിരിക്കണം നിങ്ങള്‍ ഇല്ല എന്നു പറയേണ്ടതെന്നും ടിസ്ക പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കലാഭവന്‍ ഷാജോണ്‍ സംവിധായകനാകുന്നു; നായകന്‍ ദിലീപല്ല, പൃഥ്വിരാജ് !