Webdunia - Bharat's app for daily news and videos

Install App

Thudarum Day 1 Box Office Collection: 'ബെന്‍സ്' ടോപ് ഗിയറില്‍; 'തുടരും' ആദ്യദിനം എത്ര നേടി?

സാക്‌നില്‍ക് റിപ്പോര്‍ട്ട് പ്രകാരം റിലീസ് ദിനത്തില്‍ ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് ആറ് കോടിക്കു അടുത്താണ് തുടരും കളക്ട് ചെയ്തിരിക്കുന്നത്

രേണുക വേണു
ശനി, 26 ഏപ്രില്‍ 2025 (06:43 IST)
Thudarum Day 1 Box Office Collection: ബോക്‌സ്ഓഫീസില്‍ ഞെട്ടിക്കുന്ന പ്രകടനവുമായി തുടരും. ഹൈപ്പ് കുറഞ്ഞ ചിത്രമെന്ന ലേബലില്‍ റിലീസിനെത്തി ആദ്യ ഷോ കഴിഞ്ഞതോടെ മൗത്ത് പബ്ലിസിറ്റിയിലൂടെ അത്ഭുതം രചിക്കുകയാണ് മോഹന്‍ലാല്‍ സിനിമ. 
 
സാക്‌നില്‍ക് റിപ്പോര്‍ട്ട് പ്രകാരം റിലീസ് ദിനത്തില്‍ ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് ആറ് കോടിക്കു അടുത്താണ് തുടരും കളക്ട് ചെയ്തിരിക്കുന്നത്. വേള്‍ഡ് വൈഡ് കളക്ഷന്‍ 12 കോടി കടന്നേക്കാമെന്നാണ് ആദ്യ സൂചനകള്‍. ഒരു ഘട്ടത്തില്‍ ബുക്ക് മൈ ഷോയില്‍ മണിക്കൂറില്‍ 35,000 ടിക്കറ്റുകള്‍ വരെ വിറ്റുപോയിരുന്നു. അവധി ദിനങ്ങളായ ഇന്നും നാളെയും തുടരും വന്‍ കളക്ഷന്‍ സ്വന്തമാക്കാനാണ് സാധ്യത. 
 
ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ തരുണ്‍ മൂര്‍ത്തിയാണ് തുടരും സംവിധാനം ചെയ്തിരിക്കുന്നത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്താണ് 'തുടരും' നിര്‍മിച്ചിരിക്കുന്നത്. തരുണിനൊപ്പം കെ.ആര്‍.സുനില്‍ കൂടി ചേര്‍ന്നാണ് തിരക്കഥ. ശോഭനയാണ് മോഹന്‍ലാലിന്റെ നായികയായി എത്തിയിരിക്കുന്നത്. ഛായാഗ്രഹണം: ഷാജികുമാര്‍. ജേക്സ് ബിജോയിയുടേതാണ് സംഗീതം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments