Select Your Language

Notifications

webdunia
webdunia
webdunia
webdunia

Thudarum First Half Review: ഫീൽഗുഡ് കുടുംബ ചിത്രത്തിൽ നിന്ന് പ്രേക്ഷകരെ ടെൻഷനടിപ്പിക്കുന്ന ഇന്റർവെൽ പഞ്ച്; 'തുടരും' ആദ്യ പകുതി എങ്ങനെ?

Thudarum Review: സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് തരുണ്‍ മൂര്‍ത്തി

Thudarum review, Thudarum Mohanlal, Thudarum Review in Malayalam, Mohanlal in Thudarum, Thudarum Social media review, Thudarum X Review, തുടരും, തുടരും മോഹന്‍ലാല്‍, തുടരും റിവ്യു, തുടരും റിവ്യു മലയാളം

രേണുക വേണു

, വെള്ളി, 25 ഏപ്രില്‍ 2025 (09:01 IST)
Thudarum Social Media Review: മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത 'തുടരും' തിയറ്ററുകളില്‍. കേരളത്തില്‍ രാവിലെ പത്തിനു ആദ്യ ഷോ ആരംഭിക്കും. 11.30 ഓടെ ആദ്യ പകുതിയുടെ പ്രതികരണങ്ങള്‍ വന്നുതുടങ്ങും. ആദ്യ ഷോയ്ക്കു ശേഷമുള്ള പ്രേക്ഷക പ്രതികരണങ്ങള്‍, സോഷ്യല്‍ മീഡിയ അഭിപ്രായങ്ങള്‍ എന്നിവ ഇവിടെ വായിക്കാം: 
 
Thudarum Audience Review in Mayalam: 
 
 
സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. ഫാമിലി ത്രില്ലര്‍ ഴോണറില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ശോഭനയാണ് മോഹന്‍ലാലിന്റെ നായിക. 
 
രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്താണ് 'തുടരും' നിര്‍മിക്കുന്നത്. തരുണിനൊപ്പം കെ.ആര്‍.സുനില്‍ കൂടി ചേര്‍ന്നാണ് മോഹന്‍ലാല്‍-ശോഭന ചിത്രത്തിന്റെ തിരക്കഥ. ഛായാഗ്രഹണം: ഷാജികുമാര്‍. ജേക്സ് ബിജോയിയുടേതാണ് സംഗീതം. ഒരു ഫാമിലി ഡ്രാമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 

 
ആദ്യ പകുതിയില്‍ വിന്റേജ് മോഹന്‍ലാലിനെ പ്രസന്റ് ചെയ്യാനാണ് സംവിധായകന്‍ ശ്രമിച്ചിരിക്കുന്നത്. മമ്മൂട്ടി സിനിമകളിലെ റഫറന്‍സുകള്‍ അടക്കം ഉപയോഗിച്ച് പ്രേക്ഷകര്‍ക്ക് ഒരു നൊസ്റ്റാള്‍ജിയ അനുഭവപ്പെടുത്താന്‍ ഉള്ള ശ്രമങ്ങള്‍ കാണാം. ഒരു ഫീല്‍ ഗുഡ് ഫാമിലി മൂവി എന്ന് തോന്നിപ്പിക്കുന്ന ആദ്യ പകുതിയുടെ തുടക്കം പിന്നീട് അവസാനത്തേക്ക് എത്തുമ്പോള്‍ ഒരു ത്രില്ലര്‍ സ്വഭാവം കൈവരിക്കുന്നു. പ്രേക്ഷകരില്‍ ടെന്‍ഷന്‍ ബില്‍ഡ് ചെയ്തുകൊണ്ടാണ് ഇന്റര്‍വെല്‍ പഞ്ച്. ആദ്യ പകുതിയുടെ അവസാനത്തില്‍ പ്രേക്ഷകരില്‍ ഉണ്ടാക്കുന്ന ഉദ്വേഗം രണ്ടാം പകുതിയില്‍ തുടരാന്‍ സാധിച്ചാല്‍ തുടരും ഒരു മികച്ച ത്രില്ലര്‍ ആകുമെന്നാണ് പ്രതീക്ഷ
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Narivetta Trailer: വെറും ഹീറോയിസമല്ല, വയനാടിന്റെ പോരാട്ടത്തിന്റെ കഥ; ഞെട്ടിക്കാന്‍ ടൊവിനോ, നരിവേട്ട ട്രെയ്‌ലര്‍