Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓണത്തിന് ഞങ്ങളും കൂടിയുണ്ട്!സുരാജ് വെഞ്ഞാറമ്മൂടിനൊപ്പം വിനായകന്‍, 'തെക്ക് വടക്ക്'റിലീസ് പ്രഖ്യാപിച്ചു

We're here for Onam too! Vinayakan announces the release of 'Thek Vadakk' with Suraj Venjarammood

കെ ആര്‍ അനൂപ്

, തിങ്കള്‍, 26 ഓഗസ്റ്റ് 2024 (19:46 IST)
'തെക്ക് വടക്ക്'എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂടിനൊപ്പം വിനായകന്‍ വേഷമിടും. മമ്മൂട്ടിയുടെ നന്‍പകല്‍ നേരത്തിനു ശേഷം എസ്. ഹരീഷ് രചിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് പ്രേം ശങ്കറാണ്. സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. സെപ്റ്റംബര്‍ 20ന് ചിത്രം തിയേറ്ററുകളില്‍ എത്തും.
എസ്. ഹരീഷിന്റെ 'രാത്രികാവല്‍' എന്ന കഥയാണ് സിനിമയായി മാറുന്നത്.
 
മിന്നല്‍ മുരളി, ആര്‍ഡിഎക്‌സ് സിനിമകളുടെ സഹ നിര്‍മ്മാതാവായ അന്‍ജന ഫിലിപ്പിന്റെ അന്‍ജന ടാക്കീസും പരസ്യ- സിനിമാ സംവിധായകന്‍ വി.എ ശ്രീകുമാറിന്റെ വാര്‍സ് സ്റ്റുഡിയോസും സംയുക്തമായാണ് തെക്കു വടക്ക് നിര്‍മ്മിക്കുന്നത്.സാം സി.എസ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പച്ചയില്‍ കൂടുതല്‍ സുന്ദരിയായി നിഖില വിമല്‍, പുതിയ ചിത്രങ്ങള്‍ കാണാം