Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാളത്തെ ഓണം റിലീസ് ചിത്രങ്ങള്‍ ! നിങ്ങള്‍ കാത്തിരിക്കുന്ന സിനിമ ഏതാണ് ?

Tomorrow's Onam release pictures! Which movie are you waiting for

കെ ആര്‍ അനൂപ്

, വ്യാഴം, 12 സെപ്‌റ്റംബര്‍ 2024 (20:41 IST)
7 സിനിമകളാണ് ഇന്നും നാളെയുമായി പ്രദര്‍ശനത്തിന് എത്തുന്നത്.
 
ടോവിനോ തോമസിന്റെ 'അജയന്റെ രണ്ടാം മോഷണം',ആസിഫ് അലിയുടെ പുതിയ സിനിമയാണ് കിഷ്‌കിന്ധാ കാണ്ഡം തുടങ്ങിയ സിനിമകള്‍ ഇന്ന് പ്രദര്‍ശനത്തിനെത്തി. നാളെയും മലയാള സിനിമയ്ക്ക് വലിയ റിലീസുകളുണ്ട്.
 
മമ്മൂട്ടിയുടെ ടര്‍ബോ എന്ന സിനിമയ്ക്ക് ശേഷം രാജ് ബി ഷെട്ടി അഭിനയിക്കുന്ന 'കൊണ്ടല്‍'വലിയ പ്രതീക്ഷയോടെയാണ് സിനിമ പ്രേമികള്‍ നോക്കി കാണുന്നത്.ആന്റണി വര്‍ഗീസ് നായകനായി ചിത്രം നിരവധി ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് സമ്പന്നമാണ്. ആന്റണിയും രാജ് ബി ഷെട്ടിയും തമ്മിലുള്ള വന്‍ ആക്ഷന്‍ രംഗങ്ങള്‍ സിനിമയില്‍ ഉണ്ടാകും. ചിത്രം നാളെ മുതല്‍ പ്രദര്‍ശനം ആരംഭിക്കും.
 
 
ഓണക്കാലം കളര്‍ഫുള്‍ ആക്കാനായി സംവിധായകന്‍ ഒമര്‍ലുലുവും സംഘവും എത്തുന്നു.റഹ്‌മാന്‍, ധ്യാന്‍ ശ്രീനിവാസന്‍, ഷീലു ഏബ്രഹാം എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബാഡ് ബോയ്‌സ്' നാളെ മുതല്‍ തിയേറ്ററുകളിലേക്ക്.
 
സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷിനെ നായകനാക്കി തമിഴ് സംവിധായകന്‍ വിന്‍സെന്റ് സെല്‍വ ഒരുക്കുന്ന കുമ്മാട്ടിക്കളിയും നാളെ റിലീസ് ചെയ്യും.
 
 റുഷിന്‍ ഷാജി കൈലാസിനെ നായകനാക്കി ഷെബി ചൗഘട് സംവിധാനം ചെയ്യുന്ന ഗ്യാങ്‌സ് ഒഫ് സുകുമാരക്കുറുപ്പ് എന്ന സിനിമയും നാളെ പ്രദര്‍ശനം ആരംഭിക്കും.
 
സുധീഷ്, ജോണി ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഭിലാഷ് രാഘവന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പ്രതിഭ ട്യൂട്ടോറിയല്‍സ് എന്ന സിനിമയും നാളെ മുതല്‍ പ്രദര്‍ശനം ആരംഭിക്കും.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ ഓണക്കാലം മമ്മൂട്ടി അങ്ങെടുത്തു ! 150 ദിവസത്തിലധികം തിയേറ്ററുകളില്‍ ഓടിയ സിനിമ, ഇന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടത്