ഓസ്കാർ സ്വന്തമാക്കാൻ ടൊവിനോ തോമസ്!

തിങ്കള്‍, 3 സെപ്‌റ്റംബര്‍ 2018 (13:03 IST)
മലയാളത്തിലെ യുവതാരങ്ങളിൽ ഇപ്പോൾ ഏറ്റവും അധികം ജനപ്രീതിയുള്ള നടനാണ് ടൊവിനോ തോമസ്. ടൊവിനോയെ നായകനാക്കി സലീം അഹമ്മദ് സംവിധാനം ചെയ്യാനൊരുങ്ങുന്ന പുതിയ ചിത്രമാണ് ‘ആന്‍ഡ് ദ ഓസ്‌കര്‍ ഗോസ് ടു‘.
 
മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ പത്തേമാരിക്ക് ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആന്‍ഡ് ദ ഓസ്‌കര്‍ ഗോസ് ടു. ചിത്രത്തിൽ ദുല്‍ഖറായിരിക്കും നായകനെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, അഭ്യൂഹങ്ങളെ എല്ലാം കാറ്റിൽ പറത്തി ഇപ്പോൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്.   
 
സിനിമയ്ക്കുള്ളിലെ സിനിമയാണ് ചിത്രം പറയുന്നത്. നിരവധി സംസ്ഥാന ദേശീയ പുരസ്‌കാരങ്ങള്‍ക്കൊപ്പം ഓസ്‌കര്‍ നാമനിര്‍ദേശ പട്ടികയിലും ഇടംനേടിയ ആദാമിന്റെ മകന്‍ അബുവായിരുന്നു സലിം അഹമ്മദിന്റെ ആദ്യ ചിത്രം. ആദാമിന്റെ മകന്‍ അബുവിന് ശേഷം മമ്മൂട്ടി ചിത്രങ്ങളായ കുഞ്ഞനന്തന്റെ കട, പത്തേമാരി എന്നീ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു. 
 
മമ്മൂട്ടിയെ നായകനാക്കി മാപ്പിള ഖലാസി എന്നൊരു ചിത്രവും സലിം അഹമ്മദ് പ്രഖ്യാപിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 'പിന്നെയും എന്തിനാണ് ജനങ്ങളുടെ ചിലവിൽ ഈ സർക്കീട്ട് ?'