Webdunia - Bharat's app for daily news and videos

Install App

വയലൻസുകൊണ്ടല്ല മാർക്കോ വിജയിച്ചത്; കാരണം പറഞ്ഞ് ടൊവിനോ തോമസ്

സിനിമയുടെ വിജയത്തെക്കുറിച്ചുള്ള നടൻ ടൊവിനോ തോമസിന്റെ പ്രതികരണമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

നിഹാരിക കെ.എസ്
വെള്ളി, 3 ജനുവരി 2025 (10:30 IST)
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഷ് അദെനി സംവിധാനം ചെയ്ത മാർക്കോ തെന്നിന്ത്യയിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. നോർത്ത് ഇന്ത്യയിൽ ഒരു മലയാള ചിത്രത്തിന് ലഭിക്കാവുന്ന വരവേൽപ്പിനെയെല്ലാം മറികടന്നിരിക്കുകയാണ് മാർക്കോ. സിനിമയുടെ വിജയത്തെക്കുറിച്ചുള്ള നടൻ ടൊവിനോ തോമസിന്റെ പ്രതികരണമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 
 
വയലൻസുള്ളത് കൊണ്ടല്ല മറിച്ച് അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും മികച്ച രീതിയിൽ പ്രവർത്തിച്ചത് കൊണ്ടാണ് സിനിമ വിജയമായത് എന്ന് നടൻ പറഞ്ഞു. ഐഡന്‍റിറ്റി എന്ന സിനിമയുടെ റിലീസിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ടൊവിനോ.
 
'മാര്‍ക്കോ നല്ല ഒരു സിനിമയാണ്. ടെക്നിക്കലിയും അതിലെ പ്രകടനങ്ങള്‍ കൊണ്ടുമാണ് വയലന്‍സ് വിശ്വസനീയമായി തോന്നിയത്. അല്ലാതെ വയലന്‍സ് കൊണ്ട് മാത്രമല്ല ആ സിനിമയുടെ വിജയമെന്ന് എനിക്ക് തോന്നുന്നു. സിനിമ എന്ന നിലയ്ക്ക് നല്ലതായതുകൊണ്ടാണ് അത് വിജയിച്ചതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സിനിമയില്‍ നമ്മള്‍ കാണുന്നതൊന്നും ശരിക്കും നടക്കുന്നതല്ലല്ലോ, ഒരു മേക്ക് ബിലീഫ് ആണ്. ആ മേക്ക് ബിലീഫ് അത്രയും വിജയകരമായി അവര്‍ക്ക് ചെയ്യാന്‍ പറ്റി എന്നുള്ളിടത്താണ് ആ സിനിമ സെലിബ്രേറ്റ് ചെയ്യപ്പെടുന്നത്. ഏത് ഇമോഷന്‍ ആണെങ്കിലും ആള്‍ക്കാരെ അത്രയും നന്നായി വിശ്വസിപ്പിക്കാന്‍ സാധിച്ചാല്‍ അത് വിജയിക്കും,' ടൊവിനോ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

റെയില്‍വേ ട്രാക്കിലിരുന്ന് ഇയര്‍ഫോണ്‍ ധരിച്ച് പബ്ജി കളിച്ചു; മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ 52 കാരന് 130 വർഷം കഠിനത്തടവ്

ഭാര്യയുമായുണ്ടായ വഴക്കിന് പിന്നാലെ യുവാവ് കിണറ്റിലേക്ക് ബൈക്കുമായി ചാടി; രക്ഷിക്കാനിറങ്ങിയവരുള്‍പ്പെടെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം

ശ്വാസകോശത്തിന് പുറത്ത് വെള്ളം കിട്ടുന്ന അവസ്ഥ; ഉമാതോമസ് വെന്റിലേറ്ററില്‍ തുടരും

രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കേരള ഗവര്‍ണറായി ചുമതലയേറ്റു

അടുത്ത ലേഖനം
Show comments