Webdunia - Bharat's app for daily news and videos

Install App

ഡാൻസിനെ സിനിമയിൽ കുത്തിക്കയറ്റുന്നതിനോട് യോജിപ്പില്ല, എന്നേക്കൊണ്ട് പറ്റുന്ന പണി അല്ല അത്: ടൊവിനോ തോമസ്

Webdunia
വ്യാഴം, 27 ജൂണ്‍ 2019 (13:08 IST)
നിലവിൽ കൈനിറയെ സിനിമകളുള്ള മികച്ച യുവതാരങ്ങളിൽ ഒരാളാണ് ടൊവിനോ തോമസ്. ലൂക്കയാണ് ഇനി റിലീസ് ആകാനിരിക്കുന്ന ടൊവിനോയുടെ ചിത്രം. സിനിമയില്‍ ഡാന്‍സ് ചെയ്യുന്നതിനോടുള്ള തന്റെ നിലപാട് തുറന്നു പറഞ്ഞിരിക്കുകയാണ് ടൊവീനോ.
 
‘ഇന്ത്യന്‍ സിനിമയില്‍ മാത്രമാണ് ഞാന്‍ ഡാന്‍സ് എന്നത് കണ്ടിട്ടുള്ളത്. അല്ലെങ്കില്‍ സ്റ്റെപ് അപ് പോലുള്ള സിനിമകളിലാണ് കണ്ടിട്ടുള്ളത്. ഒരു കൊമേഷ്യല്‍ ചേരുവ എന്ന നിലയ്ക്ക് ഡാന്‍സിനെ സിനിമയില്‍ കുത്തിക്കയറ്റുന്നതിനോട് എനിക്ക് വിയോജിപ്പുണ്ട്.‘
 
‘ഞാന്‍ നന്നായി ഡാന്‍സ് ചെയ്യുന്ന ഒരാളല്ല. ഡാന്‍സ് ചെയ്യേണ്ടതായ സിനിമകള്‍ അധികം വന്നിട്ടില്ല. അതിനപ്പുറം ഡാന്‍സ് എന്നത് എന്റെ സിനിമ ഡേയ്സ്റ്റില്‍ വരുന്നതല്ല.’ ലൂക്കാ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ചുള്ള മനോരമയുടെ ചാറ്റ് ഷോയില്‍ ടൊവീനോ പറഞ്ഞു.
 
നവാഗതനായ അരുണ്‍ ബോസ് ആണ് ലൂക്ക സംവിധാനം ചെയ്യുന്നത്. കലാകാരനും ശില്‍പിയുമായ ലൂക്ക എന്ന കഥാപാത്രമാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ടൊവീനോയുടെ നായികയായി അഹാനയും ചിത്രത്തിലെത്തുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാല്‍പ്പൊടി പാക്കറ്റുകളില്‍ എംഡിഎംഎ, കൊണ്ടുവന്നത് സിനിമാ നടിമാര്‍ക്കു വേണ്ടിയെന്ന് വെളിപ്പെടുത്തല്‍; യുവാവ് അറസ്റ്റില്‍

ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെയുള്ള സംഘപരിവാര്‍ ആക്രമണം; മലയാളികള്‍ക്ക് അപമാനമായി മാറുന്ന ഈ സംസ്‌കാരശൂന്യര്‍ക്കെതിരെ ഒരുമിച്ച് നില്‍ക്കണമെന്ന് മുഖ്യമന്ത്രി

കോഴിക്കോട് കുടുംബത്തിനൊപ്പം ഊട്ടിക്ക് പോയ 14കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ഹമാസ് ആക്രമണത്തില്‍ മൂന്ന് ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടു; ഒക്ടോബറിനു ശേഷം കൊല്ലപ്പെടുന്ന സൈനികരുടെ എണ്ണം 391ആയി

ചോദ്യം ചെയ്യലില്‍ 'പരുങ്ങി' അല്ലു അര്‍ജുന്‍; സൂപ്പര്‍താരത്തെ തിയറ്ററില്‍ എത്തിച്ചു തെളിവെടുപ്പ് നടത്താനും ആലോചന

അടുത്ത ലേഖനം
Show comments