വൻ മരങ്ങൾക്കിടയിലെന്ന് ടൊവിനോ, മുട്ട പഫ്‌സിലെ മുട്ടയെന്ന് ബേസിൽ; കമന്റ് കമന്റ് സെക്ഷൻ നിറയെ ചിരിപ്പൂരം

നിഹാരിക കെ.എസ്
ചൊവ്വ, 28 ജനുവരി 2025 (08:59 IST)
സോഷ്യൽ മീഡിയയിൽ നടൻ ടൊവിനോ തോമസും ബേസിൽ ജോസഫും പരസ്പരം ട്രോളുന്നത് രസകരമായ കാഴ്ചയാണ്. ആദ്യത്തെ സംഭവവുമല്ല. പരസ്പരം ട്രോളുമെങ്കിലും ഇവർ നല്ല സുഹൃത്തുക്കളാണ്. ഇരുവരുടെയും പോസ്റ്റുകളിലെ പരസ്പരമുള്ള തമാശ നിറഞ്ഞ കമന്റുകൾക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കാറുള്ളത്. ഇപ്പോഴിതാ അത്തരമൊരു അവസരത്തിൽ ടൊവിനോ തോമസിനെ ട്രോൾ ചെയ്യുന്ന ഒരു കമന്റുമായി എത്തിയിരിക്കുകയാണ് ബേസിൽ ജോസഫ്.
 
മോഹൻലാൽ നായകനായി എത്തുന്ന എമ്പുരാൻ എന്ന സിനിമയുടെ ടീസർ ലോഞ്ച് ചടങ്ങിൽ ബേസിൽ അതിഥിയായി എത്തിയിരുന്നു. ടീസർ ലോഞ്ചിൽ നിന്നുള്ള ഒരു ഫോട്ടോ ടൊവിനോ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. മോഹൻലാലിന്റേയും മമ്മൂട്ടിയും പിന്നിലിരിക്കുന്ന ചിത്രത്തിന് 'വൻ മരങ്ങൾക്കിടയിൽ' എന്ന ക്യാപ്ഷനോടെയാണ് ടൊവിനോ പോസ്റ്റ് ചെയ്തിരുന്നത്. ഫോട്ടോയിൽ ടോവിനോയ്ക്കൊപ്പം ബേസിൽ ജോസഫും ഉണ്ട്.
 
ഇതിന് താഴെയാണ് രസകരമായ കമന്റുമായി ബേസിൽ എത്തിയത്. 'മുട്ട പഫ്‌സിലെ മുട്ട' എന്നാണ് ബേസിൽ കമന്റ് ചെയ്തത്. വളരെ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളിൽ ഇത് വൈറലാകുകയും ചെയ്തു. പിന്നാലെ രസകരമായ കമൻറുകളുമായി ആരാധകരുമെത്തി. രണ്ടു പേരും ഇനി സ്വയം എയറിലേക്ക് പോവുകയാണോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. 'അടുത്ത യൂണിവേഴ്​സ് തുടങ്ങാനുള്ള പരുപാടി ആണോ' എന്നായിരുന്നു ഒരു കമൻറ്. 'ഭാവി വന്മരങ്ങളെന്നും' കമൻറ് എത്തി. ഇതിന് മുൻപും ഇരുവരും പരസ്പരം സോഷ്യൽ മീഡിയയിലൂടെ ട്രോളിയിട്ടുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Tovino⚡️Thomas (@tovinothomas)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയ്ക്ക് അഞ്ചാം തലമുറ യുദ്ധവിമാന സാങ്കേതികവിദ്യ വാഗ്ദാനം ചെയ്ത് റഷ്യ

ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ യാഥാര്‍ത്ഥ കാരണം ദീപാവലിയാണോ

ശബരിമല സ്വര്‍ണക്കവര്‍ച്ച: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാര്‍ അറസ്റ്റില്‍

പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ അമേരിക്ക പദ്ധതിയിട്ടോ! യുഎസ് സ്‌പെഷ്യല്‍ ഫോഴ്സ് ഓഫീസര്‍ ടെറന്‍സ് ജാക്സണ്‍ ധാക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

മദ്യപിച്ചുണ്ടായ തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചു: സുഹൃത്തിനെ പിക്കാസുകൊണ്ട് കൊലപ്പെടുത്തി

അടുത്ത ലേഖനം
Show comments