ഇത് ചരിത്രം- തുടങ്ങിയത് മമ്മൂട്ടി, ആവർത്തിച്ച് രജനികാന്ത്!

ബുധന്‍, 26 ജൂണ്‍ 2019 (14:49 IST)
രജനികാന്തും എ ആര്‍ മുരുഗദോസും ആദ്യമായി ഒന്നിക്കുന്ന 'ദർബാറി’ന്റെ ചിത്രീകരണ വിശേഷങ്ങൾ വളരെ പെട്ടന്നാണ് വൈറലാകുന്നത്. ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദർബാർ. 27 വര്‍ഷങ്ങള്‍ക്ക് ശേഷം രജനികാന്ത് പൊലീസ് വേഷത്തിലെത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടി ‘ദര്‍ബാറി’നുണ്ട്. 
 
ഇപ്പോഴിതാ, പുതിയ റിപ്പോർട്ടുകൾ പുറത്ത്. ‘ദര്‍ബാറി’ല്‍ ട്രാന്‍സ്ജെന്‍ഡര്‍ നടിയും സ്റ്റൈൽ മന്നനൊപ്പം അഭിനയിക്കുന്നുണ്ട്. വിജയ് സേതുപതി നായകനായ ‘ധര്‍മദുരൈ’യില്‍ അഭിനയിച്ച നടി ജീവയാണ് രജനിക്കൊപ്പം സ്ക്രീന്‍ പങ്കിടുന്നത്. 
 
ജീവയും രജനികാന്തും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ചരിത്രത്തിൽ രണ്ടാമതും ട്രാൻസ്‌ജെൻഡർ നായികയായി എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ധർമദുരൈയിൽ ജീവ നായികയായിരുന്നില്ല. ജീവയ്ക്കൊപ്പം നയന്‍താരയാണ് ദര്‍ബാറില്‍ രജനിയുടെ പെയർ ആയിട്ട് അഭിനയിക്കുന്നത്. എസ് ജെ സൂര്യയാണ് വില്ലനായി എത്തുന്നത്.
 
ചരിത്രത്തിൽ ഇത് രണ്ടാമതാണ് ഒരു ട്രാൻസ്ജെൻഡർ നടി നായികയായി എത്തുന്നത്. അതും സൂപ്പർസ്റ്റാർ ചിത്രത്തിൽ. നേരത്തേ റാം സംവിധാനം ചെയ്ത പേരൻപ് എന്ന ചിത്രത്തിൽ ട്രാൻസ്ജെൻഡർ ആയ അഞ്ജലി അമീർ മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി എത്തിയിരുന്നു.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം നീലുവിനേയും ബാലുവിനേയും ഞെട്ടിച്ച ആ 7 പേർ ഇവരാണ്