Webdunia - Bharat's app for daily news and videos

Install App

അങ്ങനെ ഒരു ഭർത്താവിനെ ഏത് പെൺകുട്ടിയാണ് ആഗ്രഹിക്കാത്തത്? ആ നടനെ കുറിച്ച് അന്ന് തൃഷ പറഞ്ഞത്

നിഹാരിക കെ.എസ്
തിങ്കള്‍, 10 ഫെബ്രുവരി 2025 (14:51 IST)
മഗിഴ് തിരുമേനി-അജിത്ത് കൂട്ടുകെട്ട് ഒന്നിച്ച വിടാമുയർച്ചി തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണം നേടി മുന്നേറുകയാണ്. തൃഷയാണ് നായിക. ഇത് അഞ്ചാം തവണയാണ് തൃഷയും അജിത്തും ഒന്നിക്കുന്നത്. അജിത്തിനൊപ്പമുള്ള അഭിനയത്തെ കുറിച്ചും അജിത്തിനെ കുറിച്ചും മുൻപൊരിക്കൽ തൃഷ ഒരു അഭിമുഖത്തിൽ തുറന്നു സംസാരിച്ചത് ശ്രദ്ധേയമായിരുന്നു. തൃഷയുടെ ഈ അഭിമുഖമാണ് ഇപ്പോൾ അജിത്ത് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
 
'അജിത്ത് വളരെ പ്രൊഫഷണലാണ്. സിനിമകളെക്കുറിച്ച് ഞങ്ങൾ സംസാരിക്കാറില്ല. ആളുകളെക്കുറിച്ചും ലോകത്ത് എന്താണ് നടക്കുന്നതിനെക്കുറിച്ചും സംസാരിക്കും. ഉപ​ദ്രവകരമല്ലാത്ത ​ഗോസിപ്പുകൾ പറയും. അദ്ദേഹം ജീവിതം നയിക്കുന്ന രീതി എനിക്കിഷ്ടമാണ്. ആക്ടിം​ഗ് മാറ്റി വെച്ച് റേസിം​ഗിന് പോയി. എന്നെ അറിന്താൽ ഷൂട്ടിം​ഗ് 9 മണിക്കായിരുന്നു തുടങ്ങുക.
 
രാവിലെ അഞ്ച് മണിക്ക് എഴുന്നേറ്റ് ​ഗിറ്റാർ ക്ലാസിന് പോകും. വളരെ നല്ല ഭർത്താവും അച്ഛനുമാണ്. ഏത് പെൺകുട്ടിയും അങ്ങനെയൊരു ഭർത്താവിനെ ആ​ഗ്രഹിക്കുമെന്നും തൃഷ അന്ന് പറഞ്ഞു. അതേസമയം തൃഷയും അജിത്തും പ്രൊഫഷണൽ ബന്ധത്തിനപ്പുറം സുഹൃത്തുക്കളല്ല. വർഷങ്ങൾക്കിപ്പുറം നൽകിയ അഭിമുഖത്തിൽ അജിത്ത് സാറുടെ നമ്പർ തന്റെ കെവശമില്ലെന്ന് തൃഷ പറഞ്ഞിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവാ മൊയ്ത്ര വിവാഹിതയായി; വരന്‍ മുന്‍ എംപി

തിരുവനന്തപുരത്ത് അധ്യാപികയുടെ പകയില്‍ ബലിയാടായി പ്ലസ് വണ്‍ വിദ്യാര്‍ഥിനി; നാണക്കേട് കൊണ്ട് പഠനം ഉപേക്ഷിച്ചു

ഐഎസ്‌ഐ മേധാവി സ്ഥാനത്ത് നിന്നും നീക്കിയതിന്റെ വിരോധം അസിം മുനീര്‍ തന്റെ ഭാര്യയോട് തീര്‍ക്കുന്നു, പാക് സൈനികമേധാവിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇമ്രാന്‍ ഖാന്‍

വിഡി സതീശനെ മാറ്റാതെ യുഡിഎഫിലേക്ക് ഇല്ലെന്ന് പി വി അന്‍വര്‍

പ്രതിരോധ വകുപ്പും വിദേശകാര്യ വകുപ്പും കൂടി ചോദിക്കാമായിരുന്നു, പി വി അൻവറിനെ പരിഹസിച്ച് വി ടി ബൽറാം

അടുത്ത ലേഖനം
Show comments