സിനിമ വഴി രാഷ്ട്രീയത്തിലേക്ക് കടക്കുന്നത് തമിഴിൽ പുത്തരിയല്ല. എം.ജി.ആർ, ജയലളിത മുതൽ ഇപ്പോൾ വിജയ് വരെ ആ ലിസ്റ്റ് എത്തി നിൽക്കുന്നു. കമൽഹാസൻ, ഖുശ്‌ബു, ഉദയനിധി സ്റ്റാലിൻ ഒക്കെ സിനിമ വഴി രാഷ്ട്രീയത്തിലേക്ക് വന്നവരാണ്. അവരുടെ ലിസ്റ്റിലേക്ക് നടി തൃഷയും. തൃഷ അഭിനയം നിർത്തുകയാണെന്ന റിപ്പോർട്ട് തമിഴകത്ത് ചർച്ചാ വിഷയമായി.
സിനിമ വിടുകയാണെന്ന് തൃഷ അമ്മയോടാണ് പറഞ്ഞത്. എന്നാൽ അത് സാധ്യമല്ലെന്നും സിനിമയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും തൃഷയോട് അമ്മ പറഞ്ഞു. എന്നാൽ അമ്മയുടെ വാക്കുകൾ മറികടന്നു തൃഷ സിനിമ വിടാൻ തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ. നടിയുടെ ആഗ്രഹത്തിന് അമ്മയുടെ അനുവാദമില്ലെന്നാണ് പ്രചാരണം. അമ്മയെ ധിക്കരിച്ച് തൃഷ വിജയ്‌ക്കൊപ്പം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.
കുറച്ചുകാലമായി സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയും ഒരു പ്രതിബദ്ധതയുമില്ലാതെ വിജയുടെ രാഷ്ട്രീയ പാർട്ടിയായ തമിഴകം വെട്രി കഴകത്തിൽ ചേരാൻ തൃഷ അത്തരമൊരു തീരുമാനം എടുത്തിട്ടുണ്ടെന്നാണ് ഈ വാർത്ത പുറത്ത് വന്നതോടെ ആരാധകരും പറയുന്നത്. എന്നാൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട വാർത്തയിൽ ഔദ്യോഗിക സ്വീരികരണം ഉണ്ടായിട്ടില്ല.