Webdunia - Bharat's app for daily news and videos

Install App

Param Sundari: വയലാറെഴുതുമോ ഇതുപോലെ? വീണ്ടും ട്രോളേറ്റ് വാങ്ങി പരം സുന്ദരി

പരം സുന്ദരിയിലെ പുതിയ ഗാനം റിലീസ് ചെയ്തു.

നിഹാരിക കെ.എസ്
ശനി, 23 ഓഗസ്റ്റ് 2025 (11:15 IST)
ജാൻവി കപൂർ, സിദ്ധാർഥ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി തുഷാർ ജലോത്ത സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പരം സുന്ദരി'. അടുത്തിടെയാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയത്. പിന്നാലെ മലയാളികളുടെ ട്രോളേറ്റ് വാങ്ങി സിനിമയുടെ ട്രെയിലർ ട്രെൻഡിങ് ആയി.  ഇപ്പോഴിതാ, പരം സുന്ദരിയിലെ പുതിയ ഗാനം റിലീസ് ചെയ്തു. 
 
‘ഡെയ്ഞ്ചർ’ എന്ന ഈ ഗാനത്തിനും ട്രൈലറിന്റെ അതെ അവസ്ഥയാണെന്നാണ് വീഡിയോ ഗാനത്തിനടിയിൽ മലയാളികളുടെ കമന്റ്. കാരണം മറ്റൊന്നുമല്ല ഗാനം ആലപിക്കുന്നത് ഒരു രീതിയിലും ഗാനത്തോട് ഒത്തുപോകാത്ത മലയാളം വരികളോടെയാണെന്നതാണ് കാരണം.
 
“ചുവപ്പ് നിറത്തിലെ സാരിയിൽ ഞങ്ങളെല്ലാം ഡെയ്‌ഞ്ചർ ആണല്ലോ” എന്നതാണ് ആ വരികൾ. പിന്നീട് ഗാനം മുഴുനീളം ഹിന്ദിയിലാണ് വരികളെങ്കിലും, ഇടക്ക് ഇതേ മലയാളം വരികൾ പൊങ്ങി വരുന്നുണ്ട്. ഗാനരംഗത്തിൽ സിദ്ധാർഥ് മൽഹോത്രയുടെയും, ജാൻവി കപൂറിന്റെയും ഗംഭീര നൃത്തത്തിന്റെ അകമ്പടിയുമുണ്ട്.
 
“ആഹാ, വയലാർ എഴുതുമോ ഇതുപോലെ, എഴുത്തച്ഛൻ ജനനം നൽകിയ മലയാളത്തിന്റെ വധം ആയിരിക്കും ഈ സിനിമയിലൂടെ, ഇതൊക്കെ കാണുന്ന ഒരു ശരാശരി മലയാളിയുടെ അവസ്ഥ, മലയാളികൾ ഇത് വെല്ലോം കേൾക്കുന്നുണ്ടോ?, ഇവന്മാർ ഇത് നശിപ്പിക്കും, ഹെൻ്റെ പൊന്നടാവേ … എന്നിങ്ങനെ പോകുന്നു കമന്റ് ബോക്സിലെ മലയാളികളുടെ നിലവിളികൾ.
 
കേരളത്തിലെത്തുന്ന ഒരു നോർത്ത് ഇന്ത്യൻ യുവാവ് ഒരു മലയാളി പെൺകുട്ടിയുമായി പ്രണയത്തിലാകുന്നതാണ് സിനിമയുടെ പ്രമേയം. കഴിഞ്ഞ ദിവസം റിലീസായ ചിത്രത്തിന്റെ ട്രെയ്‌ലറിൽ തെക്കേടത്ത് സുന്ദരി എന്ന തന്റെ കഥാപാത്രത്തിന്റെ പേര് ജാൻവി കപൂർ ‘ദേഖ്പ്പട്ട സുന്ദരി’ എന്ന് തെറ്റിച്ച് ഉച്ചരിച്ചതിനെ ട്രോളന്മാർ വേണ്ടുവോളം കളിയാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'ചൈനീസ് ഭീഷണിക്ക് വഴങ്ങുന്നു, മോദി സർക്കാരിന്റെ നട്ടെല്ലില്ലായ്മ'; രൂക്ഷ വിമർശനവുമായി കോൺഗ്രസ്

പാക് അധീന കശ്‌മീരിൽ 2 പാക് സൈനികരെ അജ്ഞാതർ വെടിവച്ച് കൊലപ്പെടുത്തി

സ്വപ്ന സുരേഷിന്റെ പരാതി; മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യം

Himachal Pradesh: ഇന്ത്യയുടെ ഭൂപടത്തിൽ നിന്ന് ഹിമാചൽ പ്രദേശ് അപ്രത്യക്ഷമാകുന്ന ദിവസം വിദൂരമല്ല; മുന്നറിയിപ്പ് നൽകി സുപ്രീം കോടതി

Rahul Mankoottathil: ഗർഭഛിദ്രം നടത്താൻ രാഹുൽ മാങ്കൂട്ടത്തിൽ നിർബന്ധിച്ച പെൺകുട്ടിയുടെ മൊഴിയെടുക്കും

അടുത്ത ലേഖനം
Show comments