Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുസ്ലിം അല്ലേ നിങ്ങൾ? നാണമില്ലേ സഹോദരന്റെ ഒപ്പം ബിക്കിനി ധരിച്ച് നിൽക്കാൻ? - സാറാ അലിഖാന്റെ ചിത്രത്തിന് സദാചാരവാദികളുടെ കമന്റ്

മുസ്ലിം അല്ലേ നിങ്ങൾ? നാണമില്ലേ സഹോദരന്റെ ഒപ്പം ബിക്കിനി ധരിച്ച് നിൽക്കാൻ? - സാറാ അലിഖാന്റെ ചിത്രത്തിന് സദാചാരവാദികളുടെ കമന്റ്

ചിപ്പി പീലിപ്പോസ്

, വെള്ളി, 6 മാര്‍ച്ച് 2020 (12:55 IST)
ബോളിവുഡ് നടി സാറാ അലിഖാന് നേരെ സോഷ്യൽ മീഡിയയിൽ സദാചാരവാദികളുടെ ആക്രമണം. സഹോദരന് ജന്മദിനാശംസകൾ നേർന്നുകൊണ്ടുള്ള ചിത്രത്തിനാണ് മോശം കമന്റുകൾ. ബിക്കിനി വേഷത്തിനെതിരെയാണ് വിമര്‍ശനം.
 
സഹോദരനും നടനുമായ ഇബ്രാഹിമിന് ജന്‍മദിനാശംസകള്‍ നേര്‍ന്നുകൊണ്ടാണ് ഇബ്രാഹിമിനൊപ്പമുള്ള ബിക്കിനി ചിത്രങ്ങള്‍ സാറ പങ്കുവച്ചത്. സഹോദരനൊപ്പം ഇങ്ങനെ നില്‍ക്കാന്‍ നാണമില്ലേ എന്നാണ് വെട്ടുകിളികൾ ചോദിക്കുന്നത്.
 
”ഒരു മുസ്ലിം ആയ താങ്കള്‍ എങ്ങനെ ഇതൊക്കെ ധരിച്ച് സഹോദരന് മുന്നില്‍ നില്‍ക്കുന്നു?” ഇതൊക്കെ മോശമാണെന്ന് അറിയില്ലേ?’‘ ‘’സഹോദരനൊപ്പമാണോ ഇങ്ങനെ തുണിയില്ലാതെ നിൽക്കുന്നത്’? - എന്നും ചിലർ ചോദിക്കുന്നുണ്ട്. ഏതായാലും വിഷയത്തോട് സാറ ഇതുവരെ പ്രതികരിച്ചിട്ടില്ല. 
 
ബോളിവുഡ് സൂപ്പര്‍ താരം അലിഖാന്റെയും ആദ്യ ഭാര്യ അമൃത സിംഗിന്റെയും മക്കളാണ് സാറയും ഇബ്രാഹിമും.   
 
 
 
 
 
 
 
 
 
 
 
 
 

Happiest birthday Brother


Share this Story:

വെബ്ദുനിയ വായിക്കുക

സിനിമ വാര്‍ത്ത ജ്യോതിഷം ആരോഗ്യം ജനപ്രിയം..

Follow Webdunia malayalam

അടുത്ത ലേഖനം

‘അവരെ വെറുതേ വിടൂ, അന്തസായി മകളേയും നോക്കി ജീവിക്കുന്ന സ്ത്രീ’ ; താര കല്യാണ് പിന്തുണയുമായി ആദിത്യൻ ജയൻ