ടര്‍ബോ ജോസിന്റെ ഇടിയില്‍ ബോക്‌സ്ഓഫീസ് തകിടുപൊടി; നാല് ദിവസം കൊണ്ട് 52.11 കോടി കളക്ഷന്‍ !

ബുക്ക് മൈ ഷോയില്‍ ഇന്നലെ മാത്രം ഒരു ലക്ഷത്തോളം ടിക്കറ്റുകളാണ് ടര്‍ബോയുടേതായി വിറ്റു പോയത്

രേണുക വേണു
തിങ്കള്‍, 27 മെയ് 2024 (16:49 IST)
ടര്‍ബോയുടെ ബോക്‌സ്ഓഫീസ് കളക്ഷന്‍ പുറത്തുവിട്ട് മമ്മൂട്ടിക്കമ്പനി. നാല് ദിവസം കൊണ്ട് 52.11 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. കേരളത്തില്‍ നിന്ന് മാത്രം 20 കോടിയില്‍ അധികം കളക്ട് ചെയ്യാന്‍ ചിത്രത്തിനു സാധിച്ചിട്ടുണ്ട്. ഓവര്‍സീസില്‍ 30 കോടിയാണ് ചിത്രത്തിന്റെ കളക്ഷന്‍. 
 
ബുക്ക് മൈ ഷോയില്‍ ഇന്നലെ മാത്രം ഒരു ലക്ഷത്തോളം ടിക്കറ്റുകളാണ് ടര്‍ബോയുടേതായി വിറ്റു പോയത്. കുടുംബ പ്രേക്ഷകരുടെ പിന്തുണയാണ് ടര്‍ബോയുടെ ബോക്സ്ഓഫീസ് കുതിപ്പില്‍ നിര്‍ണായക പങ്കുവഹിച്ചത്. മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ രണ്ടാം 50 കോടി ചിത്രം കൂടിയാണ് ടര്‍ബോ. നേരത്തെ ഭ്രമയുഗവും 50 കോടിയിലേറെ കളക്ട് ചെയ്തിരുന്നു. നിലവിലെ ട്രെന്‍ഡ് തുടരുകയാണെങ്കില്‍ മമ്മൂട്ടിയുടെ ആദ്യ നൂറ് കോടി ചിത്രമെന്ന നേട്ടത്തിലേക്ക് ടര്‍ബോ എത്തിയേക്കും. 
 
മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോ മേയ് 23 നാണ് റിലീസ് ചെയ്തത്. മമ്മൂട്ടിക്കമ്പനി നിര്‍മിച്ച അഞ്ചാമത്തെ ചിത്രം കൂടിയാണ് ടര്‍ബോ. ആക്ഷന്‍-കോമഡി ഴോണറില്‍ അണിയിച്ചൊരുക്കിയ ചിത്രത്തില്‍ ടര്‍ബോ ജോസ് എന്ന അച്ചായന്‍ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

നരേന്ദ്രമോദിയെ സുന്ദരനായ വ്യക്തിയെന്ന് വിശേഷിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് കാലുകള്‍ കെട്ടിയിട്ട നിലയില്‍ പോക്‌സോ പ്രതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

അടുത്ത ലേഖനം
Show comments