Select Your Language

Notifications

webdunia
webdunia
webdunia
webdunia

Turbo Pre Sale Report: റിലീസിനു മുന്‍പ് ടര്‍ബോ എത്ര കോടി നേടി? ആദ്യദിന റെക്കോര്‍ഡ് ലക്ഷ്യമിട്ട് മമ്മൂട്ടി

അതേസമയം മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന പ്രീ സെയില്‍ കിങ് ഓഫ് കൊത്തയിലൂടെ ദുല്‍ഖര്‍ സല്‍മാന്റെ പേരിലാണ്

Mammootty - Turbo

രേണുക വേണു

, ബുധന്‍, 22 മെയ് 2024 (10:06 IST)
Mammootty - Turbo

Turbo Pre Sale Report: മമ്മൂട്ടി ചിത്രം ടര്‍ബോ നാളെ മുതല്‍ തിയറ്ററുകളില്‍. രാവിലെ ഒന്‍പതിനാണ് ആദ്യ ഷോ. ഉച്ചയ്ക്ക് 12 മണിയോടെ ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങള്‍ വന്നു തുടങ്ങും. അതേസമയം ചിത്രത്തിന്റെ പ്രീ സെയില്‍ മൂന്ന് കോടിയിലേക്ക് എത്തിയെന്നാണ് വിവരം. ഇന്നലെ രാത്രി വരെയുള്ള റിപ്പോര്‍ട്ട് പ്രകാരം പ്രീ സെയില്‍ 2.70 കോടി കടന്നിരുന്നു. മമ്മൂട്ടിയുടെ കരിയര്‍ ബെസ്റ്റ് പ്രീ സെയില്‍ ആണ് ടര്‍ബോയിലൂടെ ലഭിച്ചിരിക്കുന്നത്. 
 
അതേസമയം മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന പ്രീ സെയില്‍ കിങ് ഓഫ് കൊത്തയിലൂടെ ദുല്‍ഖര്‍ സല്‍മാന്റെ പേരിലാണ്. 3.75 കോടിയായിരുന്നു കിങ് ഓഫ് കൊത്തയുടെ പ്രീ സെയില്‍. മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബന്‍ (3.45 കോടി) രണ്ടാം സ്ഥാനത്തും പൃഥ്വിരാജിന്റെ ആടുജീവിതം (3.30 കോടി) മൂന്നാം സ്ഥാനത്തുമാണ്. ഇതില്‍ ആടുജീവിതത്തിന്റെ പ്രീ സെയില്‍ ടര്‍ബോ മറികടക്കാനാണ് സാധ്യത. 
 
മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്തിരിക്കുന്ന ടര്‍ബോ ഒരു കോമഡി ആക്ഷന്‍ എന്റര്‍ടെയ്‌നറാണ്. മമ്മൂട്ടിക്കമ്പനി നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് ടര്‍ബോ. രണ്ട് മണിക്കൂര്‍ 35 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ടര്‍ബോ ജോസ് എന്ന അച്ചായന്‍ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. തെന്നിന്ത്യന്‍ താരങ്ങളായ രാജ് ബി ഷെട്ടി, സുനില്‍ എന്നിവര്‍ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍ലാല്‍ ഇരുപതില്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്ന് അവതാരകന്‍; മമ്മൂട്ടി സാര്‍ 36 സിനിമകളില്‍ അഭിനയിച്ചത് അറിയാമെന്ന് രാജ് ബി ഷെട്ടി