Webdunia - Bharat's app for daily news and videos

Install App

നടന്‍റെ ആത്‌മഹത്യ: മന്‍‌മീതിന്‍റെ പിടയുന്ന ശരീരം താങ്ങിപ്പിടിച്ച് ഭാര്യ അലറിക്കരഞ്ഞു, ശരീരം താഴെയിറക്കാന്‍ പോലും അയല്‍ക്കാര്‍ സഹായിച്ചില്ല; ചിലര്‍ വീഡിയോ പകര്‍ത്തി !

സുബിന്‍ ജോഷി
തിങ്കള്‍, 18 മെയ് 2020 (08:44 IST)
കടബാധ്യതമൂലം ഹിന്ദി ടെലിവിഷന്‍ താരം മന്‍മീത് ഗ്രേവാള്‍(32) തൂങ്ങിമരിച്ചതാണ് തിങ്കളാഴ്‌ച ഇന്ത്യന്‍ സിനിമാലോകത്തെ നടുത്തിയ വാര്‍ത്ത. ഭാര്യ അടുക്കളില്‍ ജോലിയിലായിരുന്ന സമയത്താണ് മന്‍മീത് മുറിയില്‍ തൂങ്ങിമരിക്കുന്നത്. ശബ്ദം കേട്ട് ഇയാളുടെ ഭാര്യ മുറിയില്‍ എത്തിയെങ്കിലും താരത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
 
മന്‍മീത് തൂങ്ങി നില്‍ക്കുന്നത് കണ്ട് നിലവിളിച്ചെങ്കിലും അയല്‍വാസികളാരും കൊവിഡ് സാഹചര്യം മുന്നില്‍ കണ്ട് സഹായത്തിന് വന്നില്ലെന്ന് ആക്ഷേപമുയര്‍ന്നിരിക്കുകയാണ്. മരണവെപ്രാളത്തില്‍ പിടയുന്ന മന്‍‌പ്രീതിന്‍റെ ശരീരവും താങ്ങിപ്പിടിച്ച് ഭാര്യ അലമുറയിട്ടപ്പോള്‍ അയല്‍ക്കാര്‍ ഓടിവന്നെങ്കിലും ആരും സഹായിച്ചില്ലത്രേ. മന്‍മീതിന് കൊവിഡ് ബാധയുണ്ടോയെന്ന സംശയമായിരുന്നു അയല്‍ക്കാര്‍ക്ക്. മന്‍‌മീതിന് കൊവിഡ് ഇല്ലെന്ന് ഭാര്യ കരഞ്ഞുപറഞ്ഞിട്ടും ആരും സഹായിക്കാന്‍ തയ്യാറായില്ല. മാത്രമല്ല, ചിലര്‍ ഈ രംഗത്തിന്‍റെ വീഡിയോ പകര്‍ത്തുന്ന തിരക്കിലായിരുന്നുവത്രേ.
 
ഒടുവില്‍ ഒരാള്‍ സഹായിക്കാനായി മുന്നോട്ടുവരികയും മന്‍‌മീത് തൂങ്ങാനുപയോഗിച്ച ദുപ്പട്ട മുറിച്ചുമാറ്റുകയും ചെയ്‌തു. രണ്ടരമണിക്കൂറോളം കഴിഞ്ഞ് ആംബുലന്‍സ് എത്തിയാണ് മന്‍‌മീതിന്‍റെ ശരീരം ആശുപത്രിയിലേക്ക്ക് മാറ്റിയത്. ഇടയ്‌ക്ക് ഒരു ഡോക്‍ടര്‍ വന്നെങ്കിലും അയാളും മന്‍‌മീതിന്‍റെ ശരീരത്തില്‍ സ്‌പര്‍ശിക്കുവാനോ പ്രഥമശുശ്രൂഷ നല്‍‌കാനോ തയ്യാറായില്ലെന്നും ആരോപണമുണ്ട്.
 
വീട്ടുവാടക പോലും കൊടുക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ മനോവിഷമം മൂലമാണ് മന്‍‌മീത് ആത്മഹത്യ ചെയ്തത്. ലോക്ക് ഡൗണ്‍ കാരണം ഷൂട്ടിങ് നിലച്ചതാണ് ഈ പ്രതിസന്ധിക്ക് കാരണമായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗിരീഷ് കുമാര്‍ ജെയ്‌സിയെ പരിചയപ്പെടുന്നത് ഡേറ്റിങ് ആപ്പ് വഴി; കൊലപാതകത്തിനു പദ്ധതിയിട്ടത് പണം തട്ടാന്‍, ഗൂഢാലോചനയില്‍ ഖദീജയും !

തീര്‍ത്ഥാടകരെ സ്വാമി എന്നു വിളിക്കണം, തിരക്ക് നിയന്ത്രിക്കാന്‍ വടി വേണ്ട, ഫോണിനും വിലക്ക്; ശബരിമലയില്‍ പൊലീസിനു കര്‍ശന നിര്‍ദേശം

തൃപ്രയാര്‍ ഏകാദശി: ഇന്ന് വൈകിട്ട് ഗതാഗത നിയന്ത്രണം

തൃശൂരില്‍ തടിലോറി പാഞ്ഞുകയറി ഉറങ്ങിക്കിടന്ന അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

അടുത്ത ലേഖനം
Show comments