ലോക്ക് ഡൗണ്‍ ഇളവുകളെതുടര്‍ന്ന് സിനിമ മേഖല സജീവമായി തുടങ്ങിയതിന്റെ സൂചനയായി പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു. കൊറോണ വൈറസ് പടര്‍ന്ന് പിടിച്ച് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പ് 26 സിനിമകളായിരുന്നു ചിത്രീകരണം പൂര്‍ത്തിയായി പോസ്റ്റ് പ്രൊഡക്ഷന്‍ ജോലി ബാക്കി വച്ചിരുന്നത്.
ലോക്ക് ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റുഡിയോകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. എഡിറ്റിങ്, ഡബ്ബിങ്, സൗണ്ട് മിക്‌സിങ്, കളര്‍ കറക്ഷന്‍, ഗ്രാഫിക്‌സ് തുടങ്ങിയ ജോലികളാണ് സിനിമാ മേഖലയില്‍ പുനരാരംഭിച്ചിരിക്കുന്നത്. ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായും അനുസരിച്ച് മാസ്‌ക് ധരിച്ചാണ് പ്രവര്‍ത്തനം.