29 തവണ നോമിനേഷൻ കിട്ടിയ ഏക നടൻ, ബിഗ് ബിക്കൊപ്പമെത്താൻ ഒരു പടി കൂടി മാത്രം! - മമ്മൂട്ടിക്കും പുരസ്കാരത്തിനുമിടയിൽ അമുദവൻ മാത്രം
ഇപ്രാവശ്യം ദേശിയ പുരസ്കാരം മമ്മൂട്ടിയെ അനുഗ്രഹിച്ചാൽ രാജ്യത്ത് ഈ പുരസ്കാരം ഏറ്റവും കൂടുതൽ നേടുന്ന വ്യക്തികളുടെ പട്ടികയിലേക്ക് മമ്മൂട്ടി ഉയർത്തപ്പെടും.
തമിഴ് സിനിമയായ പേരൻപിലെ അമുദവൻ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ മമ്മൂട്ടിക്ക് വീണ്ടും ദേശീയ പുരസ്കാരത്തിനുള്ള നാമനിർദേശം ലഭിച്ചത് മലയാളക്കരയെ സന്തോഷിപ്പിച്ചിരിക്കുകയാണ്. മമ്മൂട്ടിയെ കൂടാതെ ചിത്രത്തിൽ പാപ്പയെ അവതരിപ്പിച്ച സാധന, മികച്ച സംവിധായകനായി റാം, മികച്ച ചിത്രം, ഛായാഗ്രാഹണം, സംഗീതം തുടങ്ങിയ വിഭാഗങ്ങളിലും പേരന്‍പിന് നാമനിർദേശം ലഭിച്ചിട്ടുണ്ട്.
ഇപ്രാവശ്യം ദേശിയ പുരസ്കാരം മമ്മൂട്ടിയെ അനുഗ്രഹിച്ചാൽ രാജ്യത്ത് ഈ പുരസ്കാരം ഏറ്റവും കൂടുതൽ നേടുന്ന വ്യക്തികളുടെ പട്ടികയിലേക്ക് മമ്മൂട്ടി ഉയർത്തപ്പെടും.നാലു വട്ടം പുരസ്കാരം കരസ്ഥമാക്കിയ അമിതാഭ് ബച്ചനാണ് ഏറ്റവുമധികം തവണ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയ നടൻ. ഇരുപത്തിയൊമ്പതാം നാമനിർദേശമാണ് മമ്മൂട്ടിക്ക് ലഭിച്ചിരിക്കുന്നത്. ദേശീയ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ഏറ്റവുമധികം ലഭിച്ചിട്ടുള്ള നടനും കൂടിയാണ് മമ്മൂട്ടി.
28 നാമനിർദേശങ്ങളിൽ നിന്നായി പതിനഞ്ചു വട്ടം മമ്മൂട്ടി അവസാന റൗണ്ടിൽ എത്തിയിട്ടുണ്ട്. ഇതും സർവ്വകാല റെക്കോർഡാണ്. മൂന്നു തവണ ദേശീയ പുരസ്കാരം സ്വന്തമാക്കി മലയാളികളെ സന്തോഷിപ്പിക്കുകയും ചെയ്തിരുന്നു അദ്ദേഹം.രണ്ടാം സ്ഥാനത്തുള്ള മോഹൻലാൽ 12 തവണ അവസാന റൗണ്ടിലെത്തുകയും രണ്ട് തവണ പുരസ്കാരം കരസ്ഥമാക്കുകയും ചെയ്തു.