Publish Date: Fri, 04 Mar 2022 (14:44 IST)
Updated Date: Fri, 04 Mar 2022 (14:46 IST)
അജിത്തിന്റെ 'വലിമൈ' തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി 24നാണ് റിലീസ് ചെയ്തത്. പ്രദര്‍ശനത്തിനെത്തി 8 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ചിത്രത്തിന് മികച്ച ബോക്‌സ് ഓഫീസ് കളക്ഷനാണ് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സിനിമയ്ക്ക് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍നിന്ന് 165 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയെന്നാണ് വിവരം. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം ആദ്യ ആഴ്ച 100 കോടി നേടിയ എന്നാണ് വിവരം. ഇന്ത്യയൊട്ടാകെ നേടിയത് 122 കോടിയാണ്.
രണ്ടാം വാരാന്ത്യത്തിന് മുമ്പ് ചിത്രം 200 കോടി എന്ന നേട്ടം കൈവരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.