ബോക്സ്ഓഫീസ് കളക്ഷനില്‍ റെക്കോര്‍ഡിട്ട് തല അജിത് കുമാറിന്റെ വലിമൈ. ഇന്നലെയാണ് ചിത്രം റിലീസ് ചെയ്തത്. ആദ്യ ദിനത്തിലെ ബോക്സ്ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തമിഴ്നാട്ടില്‍ നിന്ന് മാത്രമായി ആദ്യ ദിനം 35 മുതല്‍ 37 കോടി വരെ വലിമൈ കളക്ട് ചെയ്തതായാണ് തമിഴ് സിനിമാ ഇന്‍ഡസ്ട്രിയുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യഥാര്‍ഥ ഫിഗര്‍ വരുംദിവസങ്ങളില്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടും.
രജനികാന്ത് ചിത്രം അണ്ണാത്തെയായിരുന്നു ഇതുവരെ ഒന്നാം സ്ഥാനത്ത്. ഒന്നാം ദിനം 34 കോടി രൂപയാണ് അണ്ണാത്തെ കളക്ട് ചെയ്തത്. ഇത് വലിമൈ മറികടന്നതായാണ് വിവരം.
വലിമൈ ആദ്യദിനം വേള്‍ഡ് വൈഡായി 48 മുതല്‍ 50 കോടി വരെ കളക്ട് ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.