Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൊതുസമൂഹത്തിന് മുന്നില്‍ ചര്‍ച്ചയ്ക്ക് വയ്ക്കുന്നു,അനൂപ് മേനോന്റെ പൊളിറ്റിക്കല്‍ ത്രില്ലര്‍ വരാല്‍ നാളെ മുതല്‍

Varaal - Official Trailer | Anoop Menon | Kannan Thamarakulam | Prakash Raj | PA Sebastian

കെ ആര്‍ അനൂപ്

, വ്യാഴം, 13 ഒക്‌ടോബര്‍ 2022 (11:45 IST)
അനൂപ് മേനോന്റെ പൊളിറ്റിക്കല്‍ ത്രില്ലര്‍ വരാല്‍ നാളെ മുതല്‍ തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ ട്രെയിലര്‍ അഞ്ചുദിവസങ്ങള്‍ക്കു മുമ്പാണ് പുറത്തുവന്നത്. പൊതുസമൂഹത്തിന് മുന്നില്‍ ചര്‍ച്ചയ്ക്ക് വയ്ക്കുന്നു എന്ന് കുറിച്ച് കൊണ്ടാണ് പുതിയ പോസ്റ്റര്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയത്.
 50 ഓളം തെന്നിന്ത്യയിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കാണാം.
 
പ്രകാശ് രാജ്, സണ്ണി വെയ്ന്‍, നന്ദു, സുരേഷ് കൃഷ്ണ, ഹരീഷ് പേരടി, രഞ്ജി പണിക്കര്‍, സെന്തില്‍ കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍ തുടങ്ങിയ താരങ്ങള്‍ ചിത്രത്തിലുണ്ടാകും.ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും നടന്‍ അനൂപ് മേനോന്‍ തിരക്കഥ എഴുതുന്ന ആവുന്ന ചിത്രമാണ് വരാല്‍.കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന പത്താമത്തെ സിനിമ കൂടിയാണിത്.ടൈം ആഡ്‌സ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്നു. ഛായാഗ്രഹണം രവി ചന്ദ്രന്‍.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോപ്പിയടിയില്‍ നിന്ന് തുടങ്ങിയ സൗഹൃദം, അത് പിന്നീട് പ്രണയമായി; ടൊവിനോയുടെ ജീവിതത്തിലേക്ക് ലിഡിയ വന്നത് ഇങ്ങനെ