Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹൃദയത്തിന്റെ ലൈഫ്‌ടൈം കളക്ഷനെയും മറികടന്ന് വര്‍ഷങ്ങള്‍ക്കുശേഷം

Varshangalkku Shesham surpassing the lifetime collection of Hridayam

കെ ആര്‍ അനൂപ്

, ശനി, 20 ഏപ്രില്‍ 2024 (13:04 IST)
പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച വര്‍ഷങ്ങള്‍ക്കുശേഷം ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ്.50 ക്ലബില്‍ എത്തിയ വിവരം കഴിഞ്ഞ ദിവസം നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു.ഇപ്പോഴിതാ ആഗോള ബോക്‌സ് ഓഫീസില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വിനീത് ശ്രീനിവാസന്റെ ഹൃദയത്തിന്റെ ലൈഫ്‌ടൈം കളക്ഷനും മറികടന്നിരിക്കുകയാണ്.
 
 പ്രണവ് മോഹന്‍ലാലിന്റെ ഹൃദയം 52.3 കോടി രൂപയാണ് ആകെ നേടിയതെന്നാണ് റിപ്പോര്‍ട്ട്. 
 
വിനീത് ശ്രീനിവാസന്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രണവ് മോഹന്‍ലാലിനും ധ്യാന്‍ ശ്രീനിവാസിനും ഒപ്പം നിവിന്‍ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ളൈ, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്‌മാന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
മെറിലാന്‍ഡ് സിനിമാസ് തന്നെയാണ് ചിത്രം ഇന്ത്യയോട്ടാകെ തീയറ്ററുകളില്‍ എത്തിക്കുന്നത്. റെക്കോര്‍ഡ് തുകക്കാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സും ഓവര്‍സീസ് റൈറ്റ്‌സും വിറ്റുപോയത്. കല്യാണ്‍ ജ്വല്ലേഴ്‌സാണ് ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് പാര്‍ട്ണര്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൃശൂരില്‍ സുരേഷ് ഗോപി ജയിക്കണമെന്നാണ് ആഗ്രഹമെന്ന് നടി ഗായത്രി സുരേഷ്