160 കോടി ബജറ്റ്, ലഭിച്ചത് 59 കോടി; ഒടിടിയിലെങ്കിലും ബേബി ജോൺ കര കയറുമോ?

നിഹാരിക കെ.എസ്
ശനി, 25 ജനുവരി 2025 (10:10 IST)
വരുൺ ധവാൻ നായകനായെത്തിയ ബേബി ജോൺ തമിഴ് ചിത്രമായ തെരിയുടെ ഹിന്ദി റീമേക്കായിരുന്നു. വമ്പൻ പ്രൊമോഷനുകൾ നടത്തി റിലീസ് ആയ ചിത്രത്തിന് പക്ഷേ തിയേറ്ററിൽ അടിപതറി. സിനിമ തിയേറ്ററുകളിൽ വലിയ പരാജയമാണ് നേരിട്ടത്. 160 കോടി മുതൽമുടക്കിലെടുത്ത ചിത്രത്തിന് 59 കോടിയോളം മാത്രമാണ് കളക്ഷൻ നേടാനായത്. ഇപ്പോഴിതാ സിനിമയുടെ ഒടിടി റിലീസ് ഉടൻ ഉണ്ടാകുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്.
 
ബേബി ജോണിന്റെ ഒടിടി അവകാശം ആമസോണ്‍ പ്രൈമാണ് സ്വന്തമാക്കിയിരിക്കുന്നത്. രണ്ടുവാരത്തിനുള്ളിൽ ചിത്രം പ്രൈമിൽ വാടകയ്ക്ക് ലഭ്യമാകും. ഫെബ്രുവരി 28 ഓടെ ചിത്രം സൗജന്യമായി സ്ട്രീമിങ് ആരംഭിക്കുമെന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. ഡിസംബർ 25 ന് ക്രിസ്മസ് റിലീസായാണ് ബേബി ജോൺ തിയേറ്ററുകളിലെത്തിയത്.
 
സിനിമയിലെ നായക കഥാപാത്രം അവതരിപ്പിക്കുന്നതിന് വരുൺ ധവാൻ 25 കോടിയാണ് പ്രതിഫലമായി വാങ്ങിയത് എന്നാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത് നടന്റെ കരിയറിലെ ഏറ്റവും വലിയ പ്രതിഫല തുകയാണ്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

മോഹന്‍ലാലിനു തിരിച്ചടി; ആനക്കൊമ്പ് നിയമവിധേയമാക്കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

റഷ്യൻ എണ്ണകമ്പനികൾക്കെതിരെയുള്ള അമേരിക്കൻ ഉപരോധം ഫലം കണ്ടോ?, ഇറക്കുമതി കുറച്ച് ഇന്ത്യ- ചൈനീസ് കമ്പനികൾ

ട്രംപ് താരിഫിനെ വിമർശിച്ച് കനേഡിയൻ ടിവി പരസ്യം, കാനഡയുമായുള്ള എല്ലാ വ്യാപാരചർച്ചയും നിർത്തിവെച്ച് അമേരിക്ക

ദീപാവലിക്ക് നിരോധിത കാര്‍ബൈഡ് തോക്കുകള്‍ ഉപയോഗിച്ചു; 14 കുട്ടികള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു, 122 പേര്‍ ചികിത്സയില്‍

ആറ് വേട്ടനായകള്‍, ഒന്‍പത് ഷൂട്ടര്‍മാര്‍; പാലക്കാട് 87 കാട്ടുപന്നികളെ വെടിവെച്ചു കൊന്നു

അടുത്ത ലേഖനം
Show comments