Select Your Language

Notifications

webdunia
webdunia
webdunia
webdunia

35 വർഷങ്ങൾക്ക് ശേഷം ചന്തു വീണ്ടും; റീ റിലീസിനൊരുങ്ങി ഒരു വടക്കൻ വീരഗാഥ

35 വർഷങ്ങൾക്ക് ശേഷം ചന്തു വീണ്ടും; റീ റിലീസിനൊരുങ്ങി ഒരു വടക്കൻ വീരഗാഥ

നിഹാരിക കെ.എസ്

, വെള്ളി, 24 ജനുവരി 2025 (15:55 IST)
35 വർഷങ്ങൾക്ക് മുൻപ് 1989 ലാണ് ഒരു വടക്കൻ വീരഗാഥ റിലീസ് ആകുന്നത്. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി വി ഗംഗാധരന്‍ നിര്‍മിച്ച ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം സുരേഷ് ഗോപി, മാധവി, ബാലന്‍ കെ നായര്‍, ക്യാപ്റ്റന്‍ രാജു എന്നിവരയായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. വർഷങ്ങൾക്ക് ശേഷം ചന്തു വീണ്ടും തിയേറ്ററിലേക്ക്. 
 
അന്തരിച്ച സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍ക്കുള്ള ആദരം ആയിട്ടാണ് ചിത്രം റീറിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ റീറിലീസ് ടീസറിനും വമ്പന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ഫെബ്രുവരി ഏഴിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. 4 k ദൃശ്യമികവിലും ഡോള്‍ബി അറ്റ്‌മോസ് ശബ്ദഭംഗിയിലുമാണ് പുതിയ പതിപ്പ് എത്തുന്നത്. എസ് ക്യൂബ് ഫിലിംസാണ് പുത്തന്‍ സാങ്കേതികവിദ്യകള്‍ ചേര്‍ത്തൊരുക്കി പുതിയ പതിപ്പ് ഒരുക്കിയിരിക്കുന്നത്.
 
കെ രാമചന്ദ്രന്‍ ബാബു ഛായാഗ്രാഹണം നിര്‍വഹിച്ച ചിത്രത്തിനായി ബോംബെ രവി സംഗീതമൊരുക്കി. എം എസ് മണിയായിരുന്നു എഡിറ്റിങ്. സംസ്ഥാന - ദേശീയ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ചിത്രം കൂടിയായിരുന്നു ഒരു വടക്കന്‍ വീരഗാഥ. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മമ്മൂട്ടി നേടിയപ്പോള്‍ മികച്ച തിരക്കഥ, മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍, മികച്ച വസ്ത്രാലങ്കാരം എന്നീ മേഖലകളിലും ചിത്രം നേട്ടം സ്വന്തമാക്കി. കൂടാതെ എട്ട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും ചിത്രം നേടിയിട്ടുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐഡന്റിറ്റി ഇനി ഒ.ടി.ടിയിൽ കാണാം; വിശദവിവരങ്ങൾ