Webdunia - Bharat's app for daily news and videos

Install App

വാവരാകാന്‍ മമ്മൂട്ടി, കോടികളുടെ ബജറ്റില്‍ അയ്യപ്പന്‍ !

Webdunia
വ്യാഴം, 17 ജനുവരി 2019 (18:00 IST)
ഓഗസ്റ്റ് സിനിമാസിന്‍റെ ബാനറില്‍ പൃഥ്വിരാജ് നായകനാകുന്ന ‘അയ്യപ്പന്‍’ അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്യും. നിര്‍മ്മാതാവ് ഷാജി നടേശന്‍ അറിയിച്ചതാണ് ഇക്കാര്യം.
 
ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം 50 കോടിയോളം മുതല്‍മുടക്കിലാണ് ഒരുങ്ങുന്നത്. അയ്യപ്പന്‍ എന്ന രാജകുമാരന്‍റെ, യോദ്ധാവിന്‍റെ, വിപ്ലവകാരിയുടെ ജീവിതമാണ് ഈ സിനിമ പറയുന്നത്.
 
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ അയ്യപ്പന്‍ പുറത്തിറങ്ങും. ഇംഗ്ലീഷ് പതിപ്പും ആലോചനയിലുണ്ട്. അതേസമയം, മലയാളത്തിന്‍റെ അഭിമാന നക്ഷത്രമായ മമ്മൂട്ടി ഈ ചിത്രത്തില്‍ വാവര്‍ ആയി അഭിനയിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ഒരു ഓണ്‍ലൈന്‍ മാധ്യമം നടത്തിയ സര്‍വേയില്‍ 25 ശതമാനത്തിലധികം പേരും മമ്മൂട്ടി വാവരായി അഭിനയിക്കണമെന്ന് അഭിപ്രായപ്പെട്ടു.
 
ഓഗസ്റ്റ് സിനിമാസുമായും പൃഥ്വിരാജുമായും വളരെ അടുപ്പം പുലര്‍ത്തുന്നയാളാണ് മമ്മൂട്ടി. കായം‌കുളം കൊച്ചുണ്ണിയില്‍ ഇത്തിക്കര പക്കിയായി മോഹന്‍ലാല്‍ അതിഥിവേഷത്തില്‍ എത്തിയിരുന്നു. അതുകൊണ്ടുതന്നെ അയ്യപ്പനില്‍ സമാനമായ ഒരു എന്‍‌ട്രി മോഹന്‍ലാല്‍ നടത്തുന്നതില്‍ പുതുമയില്ല. ഇത് തിരിച്ചറിഞ്ഞാണ് അണിയറ പ്രവര്‍ത്തകര്‍ അയ്യപ്പന്‍റെ വാവരായി മമ്മൂട്ടിയെ സമീപിക്കാന്‍ ഒരുങ്ങുന്നതെന്നാണ് വിവരം. 2020 ജനുവരിയില്‍ ആണ് അയ്യപ്പന്‍ റിലീസ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തെക്കന്‍ ജില്ലകളില്‍ പരക്കെ മഴ; ശനിയാഴ്ച വരെ ശക്തമായ കാറ്റിന് സാധ്യത മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ കേന്ദ്രം

ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിക്കണം; എക്‌സിന്റെ ഹര്‍ജി തള്ളി കര്‍ണാടക ഹൈക്കോടതി

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 13 മുതല്‍ 21 വരെ

ലഡാക്കില്‍ പ്രതിഷേധം അക്രമാസക്തം; നാല് മരണം

ഒടുവില്‍ ഇന്ത്യ യാചിച്ചു, സംഘര്‍ഷത്തില്‍ പാകിസ്ഥാന്‍ ജയിച്ചു; നുണകളുടെ പെരുമഴയായി പാക് പാഠപുസ്തകം

അടുത്ത ലേഖനം
Show comments