Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എകെ 62' ഉപേക്ഷിച്ചോ ?

Vignesh Shivan

കെ ആര്‍ അനൂപ്

, ശനി, 4 ഫെബ്രുവരി 2023 (15:07 IST)
'തുനിവ്' വിജയത്തിന് ശേഷം അജിത്ത് 'എകെ 62' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന തന്റെ അടുത്ത ചിത്രത്തിന്റെ ജോലികളിലേക്ക് കടക്കും.
വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടായി.
 
വിഘ്‌നേശിവന്റെ തിരക്കഥയില്‍ തൃപ്തനല്ലാത്ത അജിത്ത് പകരം സംവിധായകനെ തിരയുകയാണെന്നാണ് വിവരം.വിഘ്‌നേഷ് ശിവന്‍ തന്റെ ട്വിറ്റര്‍ ബയോയില്‍ നിന്ന് 'എകെ 62' നീക്കം ചെയ്തിരിക്കുകയാണ്.അദ്ദേഹം ചിത്രം സംവിധാനം ചെയ്യില്ലെന്ന് പരോക്ഷമായി സ്ഥിരീകരിച്ചു. 
 
സംവിധായകന്‍ തന്റെ പുതിയ ചിത്രത്തിന്റെ ജോലികള്‍ ആരംഭിക്കാനും സാധ്യതയുണ്ട്.അജിത്തിനെ തൃപ്തിപ്പെടുത്തുന്ന തരത്തില്‍ തിരക്കഥ വികസിപ്പിച്ചതിന് ശേഷം അദ്ദേഹം അജിത്തിനൊപ്പം 'എകെ 63' എന്ന ചിത്രത്തിനായി ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണയം ഉള്ളില്‍ സൂക്ഷിക്കുന്നവര്‍ക്കായി,ഭാവനയുടെ 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' ട്രെയ്ലര്‍