വിജയ് 'ദളപതി 66' എന്ന ചിത്രത്തിന്റെ തിരക്കിലാണ്. ഈയടുത്ത് ഹൈദരാബാദ് ഷെഡ്യൂള്‍ നടന്‍ പൂര്‍ത്തിയാക്കിയിരുന്നു. കഴിഞ്ഞ ആഴ്ച ചിത്രീകരണം പൂര്‍ത്തിയാക്കി വിജയ് മടങ്ങിയെത്തിയിരുന്നു.ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍ ഉടന്‍ തന്നെ ചെന്നൈയില്‍ ആരംഭിക്കും. സംവിധായകന്‍ സിരുത്തൈ ശിവ നടനുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ട്.
വിജയുടെ വീട്ടിലെത്തിയാണ് സംവിധായകന്‍ കൂടിക്കാഴ്ച നടത്തിയത് എന്നാണ് വിവരം.സംവിധായകന്‍ നടനോട് ഒരു കഥ പറഞ്ഞു. നടനെ കഥ ഇഷ്ടമായി എന്നാണ് അറിയുന്നത്. എന്നാല്‍ കഥയില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ വിജയ് നിര്‍ദ്ദേശിച്ചെന്നും പറയപ്പെടുന്നു. അജിത്തിന്റെയും രജനിയുടെയും കൂടെ പ്രവര്‍ത്തിച്ചിട്ടുള്ള ശിവ ഉടന്‍ തന്നെ വിജയ്‌ക്കൊപ്പം ചേരുമെന്നാണ് കോളിവുഡില്‍ നിന്ന് ലഭിക്കുന്ന വിവരം.
സംവിധായകന്‍ സൂര്യയ്ക്കൊപ്പം ഒരു സിനിമയും കമ്മിറ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.