Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

ലെക്‌സസ് ആഡംബര കാര്‍ സ്വന്തമാക്കി വിജയ്; വില വെറും രണ്ടര കോടി !

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടെയോട്ടയുടെ ലക്ഷ്വറി കാര്‍ ഡിവിഷനാണ് ലെക്‌സസ്

Vijay

രേണുക വേണു

, ബുധന്‍, 14 ഓഗസ്റ്റ് 2024 (09:48 IST)
Vijay

തന്റെ ഗ്യാരേജിലേക്ക് മറ്റൊരു ആഡംബര കാര്‍ കൂടി സ്വന്തമാക്കി ഇളയദളപതി വിജയ്. ലെക്‌സസിന്റെ ആഡംബര കാറാണ് വിജയ് വാങ്ങിയത്. രണ്ടരക്കോടിക്ക് മുകളിലാണ് ഈ ആഡംബര വാഹനത്തിനായി വിജയ് ചെലവഴിച്ചത്. പുതിയ ചിത്രമായ 'ഗോട്ട്' റിലീസ് ചെയ്യാനിരിക്കെയാണ് താരം പുതിയ വാഹനം സ്വന്തമാക്കിയിരിക്കുന്നത്. 
 
ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടെയോട്ടയുടെ ലക്ഷ്വറി കാര്‍ ഡിവിഷനാണ് ലെക്‌സസ്. ലെക്‌സസിന്റെ LM ശ്രേണിയിലുള്ള വാഹനമാണ് വിജയ് വാങ്ങിയത്. ഏഴ് സീറ്റര്‍ കപ്പാസിറ്റിയുള്ള LM 350 h ആണ് വിജയ് സ്വന്തമാക്കിയത്. വാഹനത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 
 


വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന വിജയ് ചിത്രം 'ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം' സെപ്റ്റംബര്‍ അഞ്ചിനാണ് തിയറ്ററുകളിലെത്തുക. മീനാക്ഷി ചൗധരിയാണ് ചിത്രത്തിലെ നായിക. മലയാളത്തില്‍ നിന്ന് ജയറാം 'ഗോട്ട്' സിനിമയുടെ ഭാഗമായിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപിന്റെ 'ഭ.ഭ.ബ'യില്‍ അതിഥി വേഷത്തില്‍ മറ്റൊരു സൂപ്പര്‍താരം ! മോഹന്‍ലാലോ മമ്മൂട്ടിയോ?