Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്പാനിഷ് പതാകയില്‍ കേരള സര്‍ക്കാരിന്റെ മുദ്ര; തമിഴ് നടന്‍ വിജയിയുടെ പാര്‍ട്ടി പതാകയെ പരിഹസിച്ച് സോഷ്യല്‍ മീഡിയ

VIJAY

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 22 ഓഗസ്റ്റ് 2024 (15:50 IST)
VIJAY
തമിഴ് നടന്‍ വിജയിയുടെ പാര്‍ട്ടി പതാകയെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. സ്പാനിഷ് പതാകയില്‍ കേരള സര്‍ക്കാരിന്റെ മുദ്രയെന്നാണ് പതാകയെകുറിച്ചുള്ള സോഷ്യല്‍ മീഡിയകളിലെ വിമര്‍ശനം. വിജയിയുടെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ഔദ്യോഗിക പതാക ഔദ്യോഗികമായി പുറത്തുവിട്ടതിന് പിന്നാലെയാണ് ട്രോളന്മാര്‍ ഇത് ആഘോഷിച്ചത്. സ്പാനിഷ് പതാകയില്‍ കേരള സര്‍ക്കാരിന്റെ മുദ്ര പതിപ്പിച്ചതാണ് പുതിയ പതാക എന്നാണ് വിമര്‍ശനം.
 
ചുവപ്പും മഞ്ഞയും ഇടകലര്‍ന്നനിറമാണ് പതാകയ്ക്ക് നല്‍കിയിരിക്കുന്നത്. സ്‌പെയിനിന്റെ പതാകയും ഇങ്ങനെയാണ്. കൂടാതെ നടുക്ക് കൊമ്പുകുലുക്കുന്ന രണ്ട് ആനകളെയും കൊടുത്തിട്ടുണ്ട്. ഇതി്‌ന കേരള സര്‍ക്കാരിന്റെ മുദ്രയോട് സാമ്യമുണ്ട്. പുതിയ പതാക ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് പുറത്തിറക്കിയത്. വിജയ് തന്നെയാണ് പതാക ഉയര്‍ത്തിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വഴങ്ങാതെ അവസരങ്ങള്‍ കിട്ടില്ലെന്നൊക്കെ പ്രയോഗിക്കുമ്പോള്‍ അത് സിനിമയിലെ മുഴുവന്‍ സ്ത്രീകളെയും ബാധിക്കുന്നെന്ന് ഭാഗ്യലക്ഷ്മി