Select Your Language

Notifications

webdunia
webdunia
webdunia
Monday, 14 April 2025
webdunia

വിവാദത്തിലായി വിജയുടെ ഗോട്ട്, ഇനി പേര് മാറ്റുമോ ? പരാതിയുമായി തെലുങ്ക് സംവിധായകന്‍

Vijay's Goat is in controversy Vijay Telugu director

കെ ആര്‍ അനൂപ്

, വെള്ളി, 5 ജനുവരി 2024 (10:34 IST)
GOAT First Look Poster Thalapathy Vijay - Venkat Prabhu - Yuvan
സിനിമകളുടെ പേരിന് ചൊല്ലിയുള്ള തര്‍ക്കം ഇതാദ്യമായല്ല. ഒടുവില്‍ പ്രഖ്യാപിച്ച വിജയ് ചിത്രമായ ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം അഥവാ ഗോട്ട് എന്ന ടൈറ്റിലും വിവാദത്തിലായിരിക്കുകയാണ് സംവിധായകന്‍ നരേഷ് കുപ്പിളിയാണ് പേരിനെതിരെ പരാതിയുമായി എത്തിയിരിക്കുന്നത്.
 
തെലുങ്ക് സംവിധായകനായ നരേഷ് കുപ്പിളി ഗോട്ടിനെതിരെ പരാതിയുമായി രംഗത്തെത്തി. അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമയ്ക്ക് ഗോട്ട് എന്നാണ് പേരിട്ടിരിക്കുന്നത്. നിലവില്‍ പ്രമോഷന്‍ നടക്കുകയാണെന്നും ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ സിനിമയുടെ പേര് മാറ്റാന്‍ ആകില്ലെന്നും സംവിധായകന്‍ പറയുന്നു.ALSO READ: Actress Lena Personal Life: വിവാഹം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ് ഫ്രണ്ടിനെ, ഡിവോഴ്‌സ് രസകരമായിരുന്നു; നടി ലെനയുടെ ജീവിതം
 
അതേസമയം ഗോട്ടില്‍ വിജയ് ഡബിള്‍ റോളില്‍ എത്തും.ഡി എജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് വിജയ് ചെറുപ്പക്കാരനായും സിനിമയില്‍ പ്രത്യക്ഷപ്പെടും. വെങ്കിട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ്. ഛായാഗ്രാഹണം സിദ്ധാര്‍ഥ നിര്‍വഹിക്കുന്നു. സംഗീതം യുവന്‍ ശങ്കര്‍ രാജയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Actress Lena Personal Life: വിവാഹം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ് ഫ്രണ്ടിനെ, ഡിവോഴ്‌സ് രസകരമായിരുന്നു; നടി ലെനയുടെ ജീവിതം