Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോക സിനിമയിൽ ആ റെക്കോർഡ് ഇനി സർക്കാരിനു സ്വന്തം, വിജയ് മാസ്!

ലോക സിനിമയിൽ ആ റെക്കോർഡ് ഇനി സർക്കാരിനു സ്വന്തം, വിജയ് മാസ്!
, ശനി, 20 ഒക്‌ടോബര്‍ 2018 (15:42 IST)
ദളപതി നായകനായി എത്തുന്ന പുതിയ ചിത്രം സര്‍ക്കാരിന്റെ ടീസര്‍ റെക്കോഡ് നേട്ടത്തില്‍. ഏറ്റവും വേഗത്തില്‍ 10 ലക്ഷം ലൈക്ക്സ് നേടുന്ന ലോകത്തിലെ ആദ്യ സിനിമ ടീസര്‍ എന്ന റെക്കോഡ് ഇനി വിജയ്‌യുടെ സര്‍ക്കാരിന് സ്വന്തം. 
 
അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാറിന്റെ റെക്കോഡാണ് സര്‍ക്കാർ തകർത്തത്. അവഞ്ചേര്‍സ് ഒരു ദിവസം കൊണ്ടുനേടിയ ലൈക്‌സ് വെറും നാല് മണിക്കൂറുകള്‍ കൊണ്ടാണ് സര്‍ക്കാര്‍ സ്വന്തമാക്കിയത്. 10 ലക്ഷം ലൈക്കില്‍ എത്താന്‍ വേണ്ടി വന്നത് വെറും 5 മണിക്കൂർ മാത്രം.
 
നിലവില്‍ 1.1 മില്യന്‍ ലൈക്‌സ് ആണ് സര്‍ക്കാര്‍ ടീസറിന് ലഭിച്ചിരിക്കുന്നത്. അവഞ്ചേര്‍സ് ഇന്‍ഫിനിറ്റി വാര്‍ ട്രെയിലറിന്റെ ലൈക്‌സ് ഇതുവരെ വരെ ലൈക്സ് 3.3 മില്യന്‍ ആണ്. ഈ റെക്കോർഡും ടീസർ തകർക്കുമോ എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്.
 
webdunia
പുറത്തിറങ്ങി ഒരു ദിവസം പിന്നിടും മുമ്പേ ഒരു കോടി പതിമൂന്ന് ലക്ഷം ആള്‍ക്കാരാണ് ടീസര്‍ കണ്ടിരിക്കുന്നത്. തുപ്പാക്കിക്കും കത്തിക്കും ശേഷം ഇളയതളപതി വിജയ്‌യും എ.ആര്‍ മുരുഗദോസ്സും ഒന്നിക്കുന്ന ചിത്രം തമിഴ്‌നാട് രാഷ്ട്രീയം ആണ് ചര്‍ച്ച ചെയ്യുന്നത്. 
 
കീര്‍ത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാര്‍ തുടങ്ങിയവര്‍ നായികമാരായി എത്തുന്ന ചിത്രത്തില്‍ വലിയ താരനിരയാണ് അണി നിരക്കുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിലാലിന്റെ രണ്ടാം വരവ്, ലക്ഷ്യം അതുതന്നെ! - മനസ് തുറന്ന് അമൽ നീരദ്