‘മതം പറഞ്ഞുവരുന്നവർക്ക് വോട്ട് കൊടുക്കരുത്‘ - വൈറലായി വിജയ് സേതുപതി ആരാധകർക്ക് നൽകിയ ഉപദേശം !

വെള്ളി, 19 ഏപ്രില്‍ 2019 (18:33 IST)
സിനിമാ താരങ്ങൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും പ്രചരണത്തിനിറങ്ങുന്നതുമെല്ലാം സർവസാധാരണമായ ഒരു കാഴ്ചയാണ്. തമിഴ്നാട് രാഷ്ടീയത്തിൽ ഇത് ഒരു പതിവ് കാഴ്ചയുമാണ്. എന്നാൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി മക്കൾ സെൽ‌വൻ വിജയ് സേതുപതി ആരാധകർക്ക് നൽകിയ ഉപദേശമാണ് ഇപ്പോൾ തരംഗമാകുന്നത്.
 
മതവും ജാതിയും പറഞ്ഞുവരുന്നവർക്ക് നിങ്ങളുടെ വോട്ട് കൊടുക്കരുതെന്നും നന്നായി ചിന്തിച്ച ശേഷം മാത്രമേ ആർക്ക് വോട്ട് ചെയ്യണം എന്ന കാര്യം തീരുമാബിക്കാവു എന്നുമാണ് ആരാധകരോട് വിജയ് സേതുപതിക്ക് പറയാനുണ്ടായിരുന്നത്. ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത ഒരു പരിപടിയിലായിരുന്നു വിജയ് സേതുപതിയുടെ ഈ ഉപദേശം. നിറഞ്ഞ കയ്യടികളും ആരവങ്ങളുമായാണ് ആരാധകർ വിജയ് സേതുപതിയുടെ വാക്കുകൾ കേട്ടത്. 
 
വിജയ് സേതുപതിയുടെ വാക്കുകൾ ഇങ്ങനെ ‘സ്നേഹമുള്ളവരെ നന്നായി ശ്രദ്ധിച്ച് മാത്രമേ വോട്ട് ചെയ്യാവു, നമ്മുടെ നാടിനൊരു പ്രശ്ന, നമ്മുടെ കോളേജിനൊരു പ്രശ്നം അല്ലെങ്കിൽ നമ്മുടെ സുഹൃത്തിനൊരു പ്രശ്നം എന്ന് പറഞ്ഞു വരുന്നവർക്ക് വേണം നമ്മൾ വോട്ട് കൊടുക്കാൻ, അല്ലാതെ നമ്മുടെ ജാതിക്കൊരു പ്രശ്നം നമ്മുടെ മതത്തിനൊരു പ്രശ്നം എന്ന് പറഞ്ഞുവരുന്നവർക്ക് ഒരിക്കലും വൊട്ട് കൊടുക്കരുത്.അവർ ചെയ്യുന്നതിന് പിന്നീട് നമ്മളായിരിക്കും അനുഭവിക്കേണ്ടിവരിക‘.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം “ഞങ്ങള്‍ അമ്പരന്നു, അത്ഭുതത്തോടെ എഴുന്നേറ്റ് നിന്നു” - അമുദവനെ കണ്ട തമിഴര്‍ മധുരരാജയെ കണ്ട് ഞെട്ടിയപ്പോള്‍ !