അച്ഛനേയും അമ്മയേയും പിരിഞ്ഞിരിക്കാൻ പറ്റാത്തത് കൊണ്ട് വിവാഹം വേണ്ടെന്ന് പറഞ്ഞ സായി പല്ലവി അമലാപോളിന്റെ മുൻ ഭർത്താവുമായി പ്രണയത്തിലോ?

വ്യാഴം, 28 മാര്‍ച്ച് 2019 (09:00 IST)
പ്രേമം എന്ന ചിത്രത്തിലൂടെ സൌ‍ത്ത് ഇന്ത്യ മുഴുവൻ തരംഗമായ നടിയാണ് സായി പല്ലവി. കലി, പ്രേമം എന്നീ ചിത്രങ്ങൾക്ക് ശേഷം അതിരൻ എന്ന ഫഹദ് ഫാസിൽ ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ച് വരവ് നടത്തുകയാണ് നടി. ഇപ്പോഴിതാ, ഗോസിപ്പ് കോളങ്ങളിലും ഇടം പിടിച്ചിരിക്കുകയാണ് താരം.
 
സംവിധായകനും നടി അമല പോളിന്റെ മുൻ ഭർത്താവുമായ എഎല്‍ വിജയ്‌യുമായി സായ് ഇപ്പോൾ പ്രണയത്തിലാണെന്ന് ചില തമിഴ്-തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അധികം താമസിയാതെ ഇരുവരും വിവാഹിതരാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 
 
വിവാഹം കഴിക്കുന്നില്ല എന്ന നിലപാടിൽ ഉറച്ചുനിന്ന താരത്തെക്കുറിച്ചുള്ള പുതിയ ഗോസിപ്പ് കേട്ട് അമ്പരക്കുകയാണ് ആരാധകര്‍. അച്ഛനെയും അമ്മയെയും പിരിഞ്ഞു ജീവിക്കാന്‍ തനിക്ക് സാധിക്കില്ലെന്നും അതിനാൽ വിവാഹം വേണ്ടെന്ന് വെച്ചിരിക്കുകയാണെന്നുമായിരുന്നു സായി പല്ലവി പറഞ്ഞത്.  
 
അതേസമയം വിവാഹവാര്‍ത്ത വ്യാജമാണെന്ന് സംവിധായകന്റെ അടുത്ത വൃത്തങ്ങള്‍ പറയുന്നു. വിജയ് നടി അമലാ പോളിനെയാണ് ആദ്യം വിവാഹം കഴിച്ചത്. 2017ല്‍ ഇരുവരും വേര്‍പിരിഞ്ഞു. 
 
മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന തലൈവിയുടെ തിരക്കുകളിലാണ് വിജയ് ഇപ്പോള്‍. കങ്കണ റണാവത്താണ് കേന്ദ്രകഥാപാത്രമാകുന്നത്. സായ്​പല്ലവിയും ചിത്രത്തില്‍പ്രധാന വേഷത്തിലെത്തുന്നുണ്ടെന്നും സൂചനകളുണ്ട്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ദിയയാണ് വിജയും സായ്​പല്ലവിയും ഒന്നിച്ച ചിത്രം. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം അർജുൻ കപൂറും മലൈക അറോറയും ഏപ്രിലിൽ വിവാഹിതരാകുന്നു !