Webdunia - Bharat's app for daily news and videos

Install App

വിക്രത്തിന്‍റെ ആടുജീവിതം പൃഥ്വി എടുത്തു, പൃഥ്വിയുടെ കര്‍ണന്‍ വിക്രം കൊണ്ടുപോയി!

Webdunia
തിങ്കള്‍, 8 ജനുവരി 2018 (15:02 IST)
ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന കര്‍ണന്‍ ആണ് ഇപ്പോള്‍ മലയാള സിനിമാലോകത്ത് ചൂടന്‍ ചര്‍ച്ച. പൃഥ്വിരാജിനെ നായകനാക്കി വിമല്‍ പ്രഖ്യാപിച്ച കര്‍ണന്‍ ഇനി നടക്കില്ല. പകരം ചിയാന്‍ വിക്രമിനെ നായകനാക്കി ‘മഹാവീര്‍ കര്‍ണ’ എന്ന പേരില്‍ ഹിന്ദിയിലും തമിഴിലുമായി ചിത്രമൊരുക്കുകയാണ് വിമല്‍.
 
പൃഥ്വിരാജിനെ ഒഴിവാക്കി വിമല്‍ കര്‍ണനൊരുക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാണ്. എന്നാല്‍ പൃഥ്വിക്ക് അടുത്തകാലത്തൊന്നും ഡേറ്റില്ലാത്തതുകൊണ്ടാണ് വിമല്‍ ഇങ്ങനെയൊരു നീക്കം നടത്തിയതെന്നാണ് മറുവാദം. 
 
വേറൊരു കൌതുകകരമായ സംഗതിയുമുണ്ട്. ആടുജീവിതം എന്ന പ്രൊജക്ടിലേക്ക് ആദ്യം ബ്ലെസി നായകനായി നിശ്ചയിച്ചത് വിക്രമിനെയാണ്. വിക്രമിന്‍റെ തിരക്ക് കാരണം ആ പ്രൊജക്ട് നീണ്ടുപോയി. പിന്നീട് അത് പൃഥ്വിരാജിലേക്ക് എത്തുകയായിരുന്നു.
 
ഇപ്പോള്‍ പൃഥ്വിരാജിനെ വച്ച് മോഷന്‍ പോസ്റ്റര്‍ വരെ ചെയ്ത കര്‍ണനില്‍ പൃഥ്വിക്ക് പകരക്കാരനായി വിക്രം എത്തുന്നു. വിമല്‍ ഈ നീക്കം നടത്തിയത് പൃഥ്വിയുടെ അറിവോടെയാണെന്നും അല്ലെന്നും രണ്ട് കാര്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.
 
എന്തായാലും മഹാവീര്‍ കര്‍ണ ഇന്ത്യന്‍ സ്ക്രീനില്‍ അത്ഭുതമായി മാറുമോ? കാത്തിരിക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആന എഴുന്നെള്ളിപ്പിന് നിയന്ത്രണങ്ങള്‍: ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

മുംബൈയില്‍ നാവികസേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടുമായി കൂട്ടിയിടിച്ച് അപകടം; 13 പേര്‍ മരിച്ചു

വയനാട് ദുരന്തബാധിതരോട് മുടങ്ങിയ തവണകളുടെ തുക ഉടന്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ട് കെഎസ്എഫ്ഇയുടെ നോട്ടീസ്

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തട്ടിയ 6 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍; കൈപ്പറ്റിയ തുക 18% പലിശയോടെ തിരിച്ചടയ്ക്കണം

അറസ്റ്റ് ചെയ്യാനെത്തിയ എസ്.ഐയെ കടിച്ച് പോക്‌സോ കേസ് പ്രതി

അടുത്ത ലേഖനം
Show comments