വിക്രം നായകനാകുന്ന കർണൻ, കാരണം പൃഥ്വിയെന്ന് വിമൽ!
കർണനിൽ നിന്നും പൃഥ്വിയെ മാറ്റിയതോ? - വിമൽ പ്രതികരിക്കുന്നു
പൃഥ്വിരാജ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് കർണൻ. എന്നാൽ, ആർ എസ് വിമൽ സംവിധാനം ചെയ്യുന്ന കർണനിൽ നായകനാകുന്നത് പൃഥ്വിയല്ല, മറിച്ച് ചിയാൻ വിക്രമാണ്. സംവിധായകൻ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കർണനിൽ വിക്രത്തെ നായകനാക്കാൻ കാരണം പൃഥ്വിയാണെന്ന് വിമൽ മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു. പൃഥ്വിരാജ് തിരക്കിലാണ്, ഡെറ്റ് കിട്ടാനുള്ള ബുദ്ധിമുട്ടുണ്ട്. അതാണ് പ്രധാന കാരണമെന്ന് വിമൽ പറയുന്നു. മൂന്ന് വർഷത്തേക്ക് പൃഥ്വിയുടെ കയ്യിൽ ഡേറ്റില്ലെന്നാണ് റിപ്പോർട്ട്.
മലയാളത്തിൽ പൃഥ്വിയെ നായകനാക്കി പ്ലാൻ ചെയ്തിരുന്ന ചിത്രമല്ല ഇതെന്ന് വിമൽ പറയുന്നു. ഇത് വേറെ പ്രൊജക്ട് ആണ്. രാജ്യാന്തര തരത്തിൽ ചെയ്യേണ്ടുന്ന ചിത്രമാണെന്ന് വിമൽ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.