അഞ്ചാം ദിനം വിമാനത്തെ കാത്തിരുന്നത് ഒരു സങ്കടവാർത്ത
വിമാനത്തിന്റെ അണിയറ പ്രവർത്തകരെ ഞെട്ടിച്ച വാർത്ത!
Publish Date: Wed, 27 Dec 2017 (10:39 IST)
Updated Date: Wed, 27 Dec 2017 (10:43 IST)
നവാഗതനായ പ്രദീപ് എം നായർ രചന നിർവഹിച്ച് സംവിധാനം ചെയ്ത വിമാനം എന്ന പുത്തൻ സിനിമ ഇന്റർനെറ്റിൽ പ്രചരിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച തീയറ്ററിൽ എത്തിയ ചിത്രത്തിന്‍റെ വ്യാജ പതിപ്പാണ് ഇന്‍റർനെറ്റിൽ പ്രചരിക്കുന്നത്. തമിഴ് റോക്കേഴ്സ് എന്ന വെബ്സൈറ്റ് വഴിയാണ് ചിത്രത്തിന്‍റെ വ്യാജ പതിപ്പ് പുറത്തായത്.
പൃഥ്വിരാജ് ആണ് ചിത്രത്തിലെ നായകൻ. വെള്ളിയാഴ്ച പുറത്തിറങ്ങിയ ചിത്രം മികച്ച പ്രതികരണവുമായി തീയറ്ററിൽ തുടരുകയാണ്. ഇതിനിടയിലാണ് ചിത്രത്തിന്റെ വ്യാജൻ ഇന്‍റർനെറ്റിൽ എത്തിയത്. ഇത് അണിയറ പ്രവർത്തകർക്ക് ഇരുട്ടടി ആയിരിക്കുകയാണ്. അടുത്തിടെ പുലിമുരുഗൻ, ചങ്ക്സ് തുടങ്ങിയ ചിത്രങ്ങളുടെ വ്യാജനും ഇന്‍റർനെറ്റിൽ പ്രചരിച്ചിരുന്നു.