Webdunia - Bharat's app for daily news and videos

Install App

സാലിഖിന്റെ ഏറ്റവും വലിയ ആഗ്രഹം മമ്മൂട്ടിയെ കാണുക എന്നതാണ്! -വഴിയൊരുക്കി ടിനി ടോം

സാലിഖെന്ന കൊച്ചുമിടുക്കന്റെ ആഗ്രഹം ഉടൻ സഫലമാകും?

Webdunia
ശനി, 17 ഫെബ്രുവരി 2018 (13:44 IST)
മുതിർന്നവർ മുതൽ കൊച്ചുകുട്ടികൾ വരെ ഉണ്ട് മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആരാധക ലിസ്റ്റിൽ. അക്കൂട്ടത്തിൽ സാലിഖ് എന്ന മൂന്നാം ക്ലാസുകാരനും. ജന്മനാ വൈകല്യങ്ങളുള്ള കുട്ടിയാണ് സാ‌ലിഖ്. സാലിഖിന്റെ ഏറ്റവും വലിയ ആഗ്രഹം മമ്മൂട്ടിയെ കാണുക എന്നത് തന്നെയാണ്. 
 
ഫ്ളവേഴ്‌സ് ചാനൽ സംഘടിപ്പിക്കുന്ന കോമഡി ഫെസ്റ്റിവൽ പ്രോഗ്രാ‌മിന്റെ വേദിയിൽ വെച്ചാണ് സാലിഖ് തന്റെ ആഗ്രഹം തുറന്നു പറഞ്ഞത്. ഇതിനായി ഈ കൊച്ചുകുട്ടി പരിശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനോടകം മമ്മൂക്കയുടെ വീടിന് മുൻപിൽ അമ്പതോളം തവണ സാലിക്ക് പോയിട്ടുണ്ട്. പക്ഷേ അപ്പോഴൊക്കെ നിരാശ ആയിരുന്നു ഫലം.
 
എന്നാൽ, ഇപ്പോഴിതാ സാലിഖിന്റെ ആഗ്രഹം നടത്തികൊടുക്കാൻ ഒരുങ്ങുകയാണ് കോമഡി ഫെസ്റ്റിവൽ വേദി. ജഡ്ജ്മാരിൽ ഒരാളായ ടിനി ടോം ഈ കൊച്ചു മിടുക്കന്റെ ഒരു വീഡിയോ എടുത്ത് തൽക്ഷണം തന്നെ മമ്മൂക്കയ്ക്ക് വാട്സ്ആപ് ചെയ്യുകയുണ്ടായി. ഈ കൊച്ചു മിടുക്കന്റെ അതീയ ആഗ്രഹത്തിന് വലിയൊരു പ്രതീക്ഷ നൽകിയിരിക്കുകയാണ് കോമഡി ഫെസ്റ്റിവലിലെ വേദി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫിൻജാൽ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദ്ദമായി, ചെന്നൈയിൽ മഴക്കെടുതിയിൽ 3 മരണം, കനത്ത മഴ തുടരുന്നു

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍, അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ ചെയ്യരുത്

ആധാർ സൗജന്യമായി ഓൺലൈൻ വഴി പുതുക്കാൻ കഴിയുന്നത് ഡിസംബർ 14 വരെ മാത്രം

കൊടുവള്ളി സ്വർണ്ണ കവർച്ച : മുഖ്യ സൂത്രധാരൻ പിടിയിൽ

ഇനി ഹാജര്‍ വേണ്ട! സെക്രട്ടേറിയറ്റില്‍ ഹാജര്‍ പുസ്തകം ഒഴിവാക്കി

അടുത്ത ലേഖനം
Show comments