Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എനിക്കൊരു മകള്‍ ഉണ്ട്'; പെണ്‍കുട്ടിയെ പരിചയപ്പെടുത്തി വിശാല്‍, അദ്ദേഹം തനിക്ക് പിതാവിനെ പോലെയെന്ന് പെണ്‍കുട്ടിയും, വീഡിയോ

Vishal Vishal Daughter  Mark Antony Trailer Launch vishal speech about his daughter

കെ ആര്‍ അനൂപ്

, ചൊവ്വ, 5 സെപ്‌റ്റംബര്‍ 2023 (09:03 IST)
തമിഴ് നടന്‍ വിശാല്‍ തന്റെ മകള്‍ എന്ന പേരില്‍ ഒരു പെണ്‍കുട്ടിയെ പരിചയപ്പെടുത്തിയിരിക്കുകയാണ്.മാര്‍ക്ക് ആന്റണിയുടെ ട്രെയ്ലര്‍ ലോഞ്ച് ചടങ്ങിനിടയാണ് നടന്‍ പെണ്‍കുട്ടിയെ വേദിയിലേക്ക് ക്ഷണിച്ചത്.
 
താന്‍ ക്രോണിക് ബാച്ചിലര്‍ ആണെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ എനിക്കൊരു മകള്‍ ഉണ്ടെന്ന് വിശാല്‍ പറഞ്ഞു.ചെന്നൈയിലെ സ്‌റ്റൈല്ലാ മേരിസ് കോളേജിലെ വിദ്യാര്‍ഥിയായ ആന്റണ്‍ മേരിയാണ് ആ പെണ്‍കുട്ടി.
കന്യാകുമാരിയിലെ മത്സ്യതൊഴിലാളികളുടെ മകളാണ് ആന്റണ്‍ മേരി. ഒരു സുഹൃത്ത് വഴിയാണ് ആന്റണ്‍ മേരിയെ നടന്‍ പരിചയപ്പെടുന്നത്. വേദിയിലെത്തിയ പെണ്‍കുട്ടി വിശാല്‍ തനിക്ക് പിതാവിനെ പോലെയാണെന്നും അതെപ്പോഴും അങ്ങനെ തന്നെ ആയിരിക്കുമെന്നും അദ്ദേഹത്തോട് നന്ദിയുണ്ടെന്നും ആന്റണ്‍ മേരി പറഞ്ഞു.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷൂട്ടിങ്ങിനിടെ ടോവിനോയ്ക്ക് പരിക്ക്, ചിത്രീകരണം ഒരാഴ്ചത്തേക്ക് നിര്‍ത്തിവെച്ചു