Webdunia - Bharat's app for daily news and videos

Install App

'എന്റെ വിവാഹമാണ്': വെളിപ്പെടുത്തലുമായി വിശാൽ

അടുത്ത വർഷം വിവാഹം, വധു വരലക്ഷ്മി ശരത് കുമാർ? - വിശാൽ പറയുന്നു

Webdunia
ശനി, 10 ഫെബ്രുവരി 2018 (14:01 IST)
അടുത്ത വർഷം വിവാഹിതനാകുമെന്ന് നടനും നടികര്‍ സംഘം നേതാവുമായ വിശാല്‍. നടികര്‍ സംഘത്തിന്റെ കെട്ടിടത്തിന്റെ പണി 2018ല്‍ പൂര്‍ത്തിയാകുമെന്നും അതിന് ശേഷമുള്ള തന്റെ ആദ്യ പണി വിവാഹിതനാകുക എന്നാണെന്നും വിശാല്‍ മാധ്യമങ്ങളോട് പറഞ്ഞു. 
 
എന്നാല്‍, ആരെയാണ് വിവാഹം കഴിക്കുന്നത് എന്നത് സംബന്ധിച്ച സൂചനകളൊന്നും താരം പങ്കുവെച്ചിട്ടില്ല. അതേസമയം, ശരത്ത്കുമാറിന്റെ മകളും തെന്നിന്ത്യന്‍ നടിയുമായ വരലക്ഷ്മി ശരത്ത്കുമാറുമായി താരം പ്രണയത്തിലാണെന്നും വരലക്ഷ്മിയെ ആണ് വിശാൽ വിവാഹം കഴിക്കാൻ പോകുന്നതെന്നും കോടമ്പാക്കത്തൊരു വാർത്തയുണ്ട്. 
 
രണ്ടു വര്‍ഷത്തില്‍ ഏറെയായി ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിശാലും വരലക്ഷ്മിയുടെ പിതാവ് ശരത്ത്കുമാറും തമ്മിൽ അത്ര നല്ല ബന്ധമല്ല ഉള്ളതെന്നതും പരസ്യമായ രഹസ്യമാണ്. വിശാലിനെതിരെ അഴിമതി ആരോപണങ്ങള്‍ ഉള്‍പ്പെടെ ശരത്ത്കുമാറും സംഘവും ഉന്നയിച്ചിരുന്നു. 
 
നടികര്‍ സംഘം കെട്ടിടത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടായിരുന്നു ആരോപണങ്ങള്‍ എല്ലാം. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വിശാല്‍ തള്ളിക്കളയുകയും ശരത്ത്കുമാര്‍ ഉള്‍പ്പെടെയുള്ള സംഘത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. എതിർ പക്ഷത്ത് നിൽക്കുന്നയാളുടെ മകളെ വിശാൽ വിവാഹം കഴി‌ക്കുമോ എന്ന ആകാംഷയിലാണ് ആരാധകർ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാരിന് തിരിച്ചടി; 9 തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി

കളമശ്ശേരിയില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; രോഗം സ്ഥിരീകരിച്ചത് നാല്‍പതിലധികം പേര്‍ക്ക്

അംബേദ്കറോട് ചിലർക്ക് അലർജി, നമുക്ക് അങ്ങനെയല്ല, സന്തോഷത്തോടെ ഉച്ചരിക്കാം: അമിത് ഷായ്ക്കെതിരെ വിജയ്

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ചു ഭീകരരെ സുരക്ഷാസേന വധിച്ചു

ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണം ബാങ്കിലേക്ക്; പ്രതിവര്‍ഷം പലിശയായി ലഭിക്കുന്നത് 10കോടിയോളം രൂപ

അടുത്ത ലേഖനം
Show comments