Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹബന്ധം തകരാതിരിക്കാൻ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം !

വിവാഹബന്ധം തകരാതിരിക്കാൻ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം !
, ശനി, 5 ഒക്‌ടോബര്‍ 2019 (18:34 IST)
പലരുടേയും ജീവിതം മാറിമറിയുന്നത് വിവാഹത്തിലൂടെയാണ്. പരസ്‌പരമുള്ള ഒരു കരാറാണെന്ന് വിവാഹമെന്ന് പഴമക്കാർ പറയും. രണ്ട് ഹൃദയങ്ങൾ തമ്മിൽ ചേരുന്നതിന് മുമ്പ് ഒരുപാട് കാര്യങ്ങൾ നോക്കാനുണ്ട്. പരസ്‌പരം അഡ്‌ജസ്‌റ്റ് ചെയ്‌ത് പോകുന്നതിനേക്കാൾ തമ്മിലുള്ള അടുപ്പമാണ് ഇരുവരും നോക്കേണ്ടത്.
 
സ്‌ത്രീയാണെങ്കിൽ പുതിയൊരു വീട്ടിലേക്ക് കയറി ചെല്ലുന്നു, പിന്നീട് അവളുടെ വീട് അതാകുന്നു. സ്‌ത്രീയ്‌ക്കും പുരുഷനും പുതിയൊരു ജീവിതത്തിന്റെ തുടക്കമായിരിക്കും വിവാഹം. വിവാഹത്തിന്റെ ദിവസവും മുഹൂര്‍ത്തവുമെല്ലാം നിശ്ചയിക്കുന്നതിന് ആചാരപരമായ ചടങ്ങുകള്‍ പാലിയ്ക്കുന്നത് സാധാരണയാണ്. ശുഭ ജീവിതം എന്ന ചിന്ത മുന്‍ നിര്‍ത്തിയാണ് ഇതു ചെയ്യുന്നതും. എന്നാൽ വിവാഹം കഴിക്കുന്ന മാസവും നോക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ വിവാഹ ജീവിതത്തിന്റെ ഭാവി ആ മാസത്തിലുണ്ടാകും.
 
ഉദാഹരണത്തിന്, ജനുവരി മാസമെടുക്കാം, ജനുവരി മാസമാണ് വിവാഹമെങ്കില്‍ ഇത് പൊതുവേ നല്ലതാണന്നാണ് വിശ്വാസം. ഇത്തരം ദാമ്പത്യത്തില്‍ പങ്കാളികള്‍ക്കിടയില്‍ നല്ല അടുപ്പവും ബന്ധവും നില നില്‍ക്കും. വർഷത്തിന്റെ ആദ്യമായതുകൊണ്ടുതന്നെ നല്ലൊരു തുടക്കമായിരിക്കും ഈ മാസത്തിലെ വിവാഹങ്ങൾ. ഏറെ പരസ്പര സ്‌നേഹമുള്ള പങ്കാളികളുമാകും. പൊതുവേ വിവാഹ മോചനവും കുറവാകും. അക്വേറിയസ് ആണ് ജനുവരിയിലെ വിവാഹത്തെ സ്വാധീനിയ്ക്കുന്ന സോഡിയാക്. പരസ്‌പരം സ്‌നേഹിച്ച് കഴിയുന്ന ഇവർ വീട്ടുകാർക്കും ഒരുപോലെ പ്രാധാന്യം നൽകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുട്ടികൾക്ക് പേരിടുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ !